__________________________
അടുത്തിരിയ്ക്കൂ,
ഭയത്തിന്‍ ചുഴികളുള്ളോരാഴമായി
പണ്ടു നിലാവ് പതഞ്ഞ മുറിയാണിത്.
അടയ്ക്കുവാന്‍ വയ്യാത്ത ജാലകം,
പുറത്തുന്മാദമായ് ചിരിയ്ക്കും രാക്കാഴ്ച്ചകള്‍,
വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം.
ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
സ്വയം കടഞ്ഞോരൊറ്റക്കല്ലു പോല്‍
കടുത്തെങ്കിലും, ചേര്‍ന്നു നില്‍ക്കെ
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.
അവസാനമാളുന്ന തീപോലെ ശാന്തം,
മൌനം ഒടുവിലെ പിടിമണ്ണുമിട്ട ഹൃദയം.
എങ്കിലുമടുത്തിരിക്കൂ,
നേരെ കൊളുത്തൂ വഴിച്ചൂട്ട് പോല്‍
കൊണ്ടു വന്നൊരാ കണ്‍ തിളക്കം,
വായിച്ചു ഞാനുറങ്ങാം ,
നീ വന്ന സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്.
______________________________
ഇഷ്ടമായി ഈ സ്വപ്നം
ReplyDeleteഇഷ്ടപ്പെട്ടു... വിശദമായ കമെന്റു പിന്നെയിടാം ... തിരക്കിലാണ്...
ReplyDeleteനേരം വെളുക്കാന്‍ ഇനി ഇത്തിരി നേരം.
ReplyDeleteഅപ്പോഴേക്കും ഇത്രയും ആഴത്തില്‍ സ്വപ്നങ്ങള്‍.
നേരം വെളുത്താല്‍ എന്തു ചെയ്യും?
ഉള്‍പ്പെരുക്കങ്ങളുമായി, വെയിലത്തു നടക്കുമോ?
"വല്ലാത്തൊരു ആഴത്തിലേയ്ക്ക്
ReplyDeleteകരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം."
കവിതയുടെ വസന്തം, 'പച്ച'പ്പിലെ അഗ്നിസ്ഫുലിംഗങ്ങള്‍.....
ആശംസകള്‍...
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
ReplyDeleteനീ മാത്രമെഴുതും ആവേഗ മൊഴികള്‍.
നീ വന്നു തൊടുമ്പോള്‍
ReplyDeleteനന്നായിട്ടുണ്ട് അനുമോദനങ്ങൾ
വല്യമ്മായി,വീണ്ടും വരില്ലേ?മുന്നൂറാന്‍,രഞ്ജിത്ത്,വരവൂരാന്‍
ReplyDelete.....ഈ സ്വപ്നത്തിനൊപ്പം വന്ന സ്നേഹത്തിനു നന്ദി, പകല്‍കിനാവ,തിരക്കിലും വന്നതിനു നന്ദി. ha,നേരം വെളുത്തോട്ടെ വെയിലില്‍ നടക്കാം,
അപ്പോഴും തീരുന്നില്ല സ്വപ്നം...
ന്നന്നായിട്ടുണ്ട്
ReplyDeleteനിനക്കു തരാത്ത വാക്കിന്‍
ReplyDeleteകനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
എന്തു നല്ല ബിംബം....
വിട്ടുപോകുന്ന സ്വപ്നം പലപ്പോഴും വേദനപ്പെടുത്താറുണ്ട്, ചിലപ്പോള്‍ സന്തോഷം നല്‍കുകയും....
നല്ല കവിത...നല്ല ഭാഷ!!
നന്നായി എഴുതിയിരിയ്ക്കുന്നു...
ReplyDeleteഈയടുത്ത് കണ്ടതൊക്കെ കറുപ്പിലും, വെളുപ്പിലും,
ReplyDeleteചെറിയൊരോര്‍മ്മ ബാക്കി വച്ചത് ഉണര്‍വ്വില്‍ കൊഴിഞ്ഞ് പോയി.
പിന്നെന്ത് വെയില്‍, ഉള്‍പ്പെരുക്കങ്ങള്‍.
ശിഹാബ്,
ReplyDeleteത്വേജസ്വിനി,
ശ്രീ,
നൊമാദ്,
ശേഖര്‍,
....സ്വപ്നം പകുക്കാന്‍ വന്നല്ലോ, സ്നേഹം,നന്ദി.
നന്നായിട്ടുണ്ട്....കവിത
ReplyDeleteഭാവുകങ്ങള്‍...
നീ വന്ന് സ്വപ്നം വെളിച്ചമാകും മുൻപ്..
ReplyDeleteസുന്ദരം ഈ കൽപന...
മനോഹരമായിരിക്കുന്നു.
ReplyDeleteനിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
ഇതു കൂട്ടത്തിലേറ്റവും പിടിച്ചത്.
ഇഷ്ടപ്പെട്ട ചില രൂപ കല്പനകള്‍..”നിലാവു പതഞ മുറി,കനല്‍തൊട്ടു പൊള്ളുന്ന വിരലുകള്‍,ആവേഗ മൊഴികള്‍“
ReplyDeleteനന്നായിട്ടുണ്ട്....
അടുത്തിരിക്കാം ചേര്‍ന്നിരിക്കാം.. കണ്‍തിളക്കത്തിന്റെ മിന്നാമിന്നി വെട്ടത്തില്‍ വായിച്ചുറങ്ങൂ മധുരസ്വപ്നങ്ങള്‍ കണ്ട്....
ReplyDeleteഇവിടെ ആദ്യം വരികയാ. ഇഷ്ടമായി ഭാവന.
നല്ല കവിതകള്‍!ഇനിയും വരാം
ReplyDeleteകവിത്വമുള്ള ധാരാളം ഇടങ്ങളിലൂടെയാണു സഞ്ചാരം. നന്നായി.
ReplyDeleteകൂടുതൽ മുറുക്കമുള്ള ഒന്നാക്കാൻ കഴിയുമായിരുന്നു.
ശ്രദ്ധാപൂർവ്വം വായിക്കുകയും എഴുതിയതിലൂടെ വീണ്ടും സഞ്ചരിക്കുകയും വേണം. ആശംസകൾ
ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു
ReplyDeleteനഷ്ടങ്ങളുടെ ഈ ലോകത്ത് സ്വപ്നം കാണാന്‍ കൂടി കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിതം എന്നത് കൊണ്ട് എന്തര്‍ത്ഥം.മനുഷ്യന്‍ എന്ന ജന്മ്മത്തിനെ മ്രിഗമാക്കാതിരിക്കാന്‍ ആരോ നല്‍കിയ വരം സ്വപ്നം മനോഹരമായി സ്വപ്നം കണ്ടു ആശംസകള്‍....തിരക്കിനിടയില്‍ ഈ നാടകക്കാരന്റെ പോസ്റ്റുകളും വായിക്കുമല്ലോ...അല്ലേ...?
ReplyDeleteകൊള്ളാം ..ഇഷ്ടമായി
ReplyDeleteനന്നായിരിക്കുന്നു.എന്തോ ഒരു ഒറ്റപ്പെടലിന്റെ വികാരം അനുഭവിപ്പിക്കുന്നു.. തുടർന്നും എഴുതുക.
ReplyDeleteകുട്ടേട്ടൻ
nee vanna swapnam..
ReplyDeletevarikal thottu
എന്റെ സ്വപ്നങ്ങളില്‍
ReplyDeleteഎന്തേ വരാത്തൂ
കിനാക്കളില്‍ നനുത്ത
തലോടലായ് വരിക
സ്വപ്നം സുന്ദരം.
ReplyDeleteസ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്...
ReplyDeleteവെയിലിലും നിലാവിലും ഒരുപോലെ എരിയുന്ന കനല് പോലെ വാക്കുകള്‍.. ...
ഹൃദ്യം.
ReplyDeleteGood one sereena,will visit you more, sorry for english,mozhikeyman not working
ReplyDelete"ഒരു പച്ചില പൊട്ടിച്ചുരച്ചെങ്കിലും എന്റെ പ്രണയത്തിനു നീ നിറം പകരുക"...എവടെയൊ വായിച വരികളാ...ഈ ബ്ലൊഗ് കണ്ടപ്പൊള്‍ അതോര്‍ത്തു...തീവ്രമായ വരികള്‍....ഞാന്‍ ബ്ലോഗ്ഗില്‍ പുതിയതാ...വായിച്ചു വരുന്നേ ഉള്ളൂ...ഇനിയും വരാം...
ReplyDeleteനല്ല കവിത ...ഉള്ളടക്കം കൊള്ളാം ..ആശംസകള്‍ !
ReplyDeleteഎനിക്ക് കവിതകള്‍ ദഹിക്കില്ല..അതുകൊണ്ടാ വായിച്ചിട്ടൂം പിന്നേം വന്നിട്ടും മിണ്ടാതെ പോണത്.. ;(
ReplyDeleteഒരില ചീന്തില്‍ പൂവും പ്രസാദവും
ReplyDeleteകൈകളിലേക്ക് വെച്ചു തരുംപോലെ
ഓരോ സന്ദര്‍ശനവും....സ്നേഹം, സന്തോഷം.
..നന്നായി..ഇനിയും എഴുതു..
ReplyDelete“”ചേര്‍ന്നിരിക്കൂ,
ReplyDeleteപാറി വീഴും മുടിയിഴത്തുമ്പ്
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍“”“”
കൊള്ളാം......
ആശംസകള്‍ നേരുന്നു.........
കവിത ഇഷ്ടമായി !
ReplyDeleteThis comment has been removed by the author.
ReplyDeleteമനോഹരം...
ReplyDeleteആവിശ്യമുള്ളെതെല്ലാം വായിയ്ക്കാതെ വിട്ടുപോകുന്നു പലപ്പോഴും.
ReplyDeleteഒന്നും ഓര്‍മ്മയില്‍ നില്‍ക്കാത്ത പൊട്ടനാണ് ഞാന്‍.
മനസ്സിലായടതൊളം നന്നയിരിക്കുന്നു....ഒരു പുതുമുഖം ആയത് കൊണ്ടാകാം...കുരച് കടുപ്പം തൊന്നുന്നു..
ReplyDelete"'ചേര്‍ന്നിരിക്കൂ,
ReplyDeleteപാറി വീഴും മുടിയിഴത്തുമ്പ്
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍""
കൊള്ളാം...........
greetings from thrissivaperoor
nala kavitha.malyaala kavithayile puthu shabdathe kelppikkunnu
ReplyDelete!!!
ReplyDelete