അറിയാവുന്ന വാക്കുകളെല്ലാം
ഒന്നെടുത്തു കഴുകി നോക്കണം,
ക്ലാവ് പിടിച്ചു കറുത്തു
കണ്ടാലറിയാതെയായി
(സന്തോഷം സന്തോഷമേയല്ല
പ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല)
വക്ക് പൊട്ടിയും ചളുങ്ങിയും
എടുത്തു വെച്ച ജലമൊക്കെ ചോര്‍ന്നും
എത്രയാണുള്ളില്‍, അതിനിടയില്‍
ഒന്ന് കൂടി തിരഞ്ഞു നോക്കണം,
ആദ്യമായി പറയുമ്പോലെ
അണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
നിന്നോട് ഒന്ന് മിണ്ടാനാണ്..
പ്രണയിക്കാനൊരു ഭാഷക്കായി പ്രാര്‍ത്ഥിച്ചവളെ ഓര്‍മ്മ വരുന്നു..
ReplyDeleteകണ്ണുകള്‍ ഇല്ലേ നിനക്ക് മിണ്ടാന്‍ ?
ReplyDeleteഎന്തിനാണ് വാക്കുകള്‍ ?
:)
ReplyDelete"ആദ്യമായി പറയുമ്പോലെ
ReplyDeleteഅണിയലും അലങ്കാരവുമില്ലാത്ത
ഒരു വാക്കെങ്കിലും കണ്ടെടുക്കണം,
എനിയ്ക്ക് നിന്നോട് ഒന്ന് മിണ്ടാനാണ്.."
കണ്ടു കിട്ടട്ടെ ആ വാക്ക്..ആശംസകൾ .....!
വരൂ, ഇവിടിങ്ങനെ കാത്തിരിപ്പാണു ഞാനും.
ReplyDeleteനല്ല കവിത.
ReplyDeleteആത്മാര്‍ത്ഥയുള്ള വാക്കുകള്‍ പറയാന്‍ തിരയണമെങ്കില്‍ കേള്‍ക്കാന്‍ എത്ര യുഗങ്ങള്‍ കാക്കണം...?
ആശംസകള്‍ ... അത്രമാത്രം
ReplyDeleteനിന്റെ വാക്കിന്റെ തല്പത്തിലല്പ നേരം
ReplyDeleteഎന്റെ നോവുന്ന മനമൊന്നു ചാച്ചിടട്ടെ...
നിന്റെ വാക്കിന്റെ തല്പത്തിലല്പ നേരം
ReplyDeleteഎന്റെ നോവുന്ന മനമൊന്നു ചാച്ചിടട്ടെ...
ഇതിലെ ഓരോ വാക്കും, ഓരോ വരികളും ഞാനെന്റെ മനസ്സിലേക്കെടുക്കുന്നു
ReplyDeleteവെറുതെ സൂക്ഷിക്കാൻ
..........!
ReplyDeleteസന്തോഷം സന്തോഷമേയല്ല
ReplyDeleteപ്രണയം ഒട്ടുമല്ല,
ജീവിതമോ തീരെയല്ല....
ബ്രാക്കറ്റ് പൊട്ടിക്കുക
ബ്രാക്കറ്റിലാണ് കവിത...
നല്ല വരികള്‍
ReplyDeletemindaan vaakkukal thanne veno... mounam vaachaalam. aashamsakal.
ReplyDeleteഅര്‍ഥം നഷ്ടപ്പെടുന്ന വാക്കുകള്‍. നല്ല ചിന്തകള്‍. നല്ല ആവിഷ്കാരം.
ReplyDeleteവാക്കുകള്‍ ചെമ്പാണോ പിത്ത്ലയാണോ ക്ലാവ് പിടിക്കാന്‍ ? അറിയാവുന്ന വാക്കുകളെല്ലാം മധുരമാണ്
ReplyDeleteകാണാതെ കണ്ട്
ReplyDeleteമിണ്ടാതെ മിണ്ടി തഴമ്പിക്കുന്ന
വാക്കുകള്‍ക്കൊക്കെ
ഇപ്പോഴും പത്തരമാറ്റാണ് സെറീന.
നന്നായി തിരഞ്ഞു നോക്കൂ
തേഞ്ഞുപോയ തനിയാവർത്തനങ്ങൾക്കിടയ്ക്ക്
ReplyDeleteഎപ്പോഴാണ്
കോടിവാക്കുകൾക്കായി
ഈ വീണ്ടുവിചാരം?
കോടിവാക്കുകൾക്കുള്ളിൽ
ചേക്കേറിയാലും വീണ്ടും
വേറേതോ പദം തേടും
കവി തൻ ആത്മാവായി....
:)
ReplyDeleteആ വാക്ക് കിട്ടാതിരിക്കട്ടെ...
ReplyDeleteകിട്ടാതെ കിട്ടാതെ
കവിതകൊണ്ടു നിറയട്ടെ...
"അണിയലും അലങ്കാരവുമില്ലാത്ത
ReplyDeleteഒരു വാക്കെങ്കിലും കണ്ടെടുക്കണം"
സാധ്യമാണൊ അങ്ങനെ ഒരു വാക്ക് കണ്ടെത്താന്‍?? അതും ഈ കലിയുഗത്തില്‍??...മനുഷ്യന്റെ കപട മുഖം വരച്ചു കാണിക്കുന്ന അര്‍ഥവത്തായ കവിത...
കേട്ടുകേട്ട് വഴുവഴുപ്പാര്‍ന്ന ചെവി
ReplyDeleteനിന്റെ വാക്കുകള്‍ കൊണ്ടൊന്ന്
കഴുകി വെടിപ്പാക്കണം.
ഇപ്പോഴവിടെ പ്രണയവും സന്തോഷവും
കാലൊടിഞ്ഞ് കിടക്കുകയാണ്