ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെ
വിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി
കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു.
കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം
അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
കവിത,
സ്നേഹം,
കൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
കവിത
ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.
ഡിസംബറേ, എന്‍റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്ന
പ്രീയപ്പെട്ട മഞ്ഞു മാസമേ നന്ദി. ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം.
കുഞ്ഞുങ്ങളുടെ പിറന്നാളല്ലാതെ മറ്റൊരു മാസവും തീയതിയും
ഓര്‍ത്തു വെയ്ക്കാത്ത ഞാന്‍ ഡിസംബര്‍ ഓര്‍ത്തു വെയ്ക്കുന്നു
കൂടെ കൂട്ടിയ എല്ലാവര്‍ക്കും നന്ദി. സ്നേഹം.
കവിത,
ReplyDeleteസ്നേഹം,
കൂട്ട്,
മഞ്ഞു മാസമേ നന്ദി.
a humble aniverssary wish..
ReplyDeletedecember is simply wonderful..
best wishes
എത്ര വേഗം...
ReplyDelete(പടച്ചോനേ,എന്തിനിത്ര വേഗം...?)
മഞ്ഞു മാസമല്ലേ.
ReplyDeleteപിറന്നാള്‍ സമ്മാനമായി ഒരുമ്മ :)
ഒരു വയസ്സു തികഞ്ഞ കുഞ്ഞേ
ReplyDeleteനിനക്കൊരു മഞ്ഞുടുപ്പ്!
ഒരു വയസ്സു തികഞ്ഞ മഞ്ഞേ
ReplyDeleteനിനക്കൊരു കുഞ്ഞുടുപ്പ്! :)
ഒരോ നിമിഷവും ഒരുപാടൊരുപാട് കവിത വിരിയട്ടെ.
ReplyDeleteആശംസകള്‍
ബ്ലോഗിന് ജന്മദിനാശസകള്‍ :)
ReplyDeleteഓ സോറി, ജന്മ മാസാശംസകള്‍ ;)
ReplyDeleteബൂലോകത്തെ
ReplyDeleteകവിതയുടെ പച്ചപ്പ്
ഈ പച്ചയത്രേ!
ഇനിയുമിത് പടര്‍ന്ന്
ഭൂലോകത്തെ മൂടുമത്രെ!
ആശംസയോടൊപ്പം,
ശിഷ്യത്വം
ആരാധന
സൗഹൃദം.
ഒരു മഞ്ഞു മാസത്തിന്റെ ഓര്‍മ്മക്കായ് ..ഹിമ ബിന്ദുവിന്റെ പരിശുദ്ധിയില്‍ തിളങ്ങി നില്‍ക്കട്ടെ ഈ ഹരിതകം .. നിറഞ്ഞ മനസ്സോടെ ആശംസകള്‍
ReplyDeleteപിറന്നാൾമുത്തം :-)
ReplyDeleteഒരുപാട് കവിതകളിനിയും വിടരട്ടെ
aashamsakal........
ReplyDeletesasneham
Junaith
അപ്പോള്‍ ഈ പച്ച പടര്‍ന്നു കേറിയത് ഒരു മഞ്ഞു മാസത്തിന്റെ കൈ പിടിച്ചാണല്ലേ.
ReplyDeleteആയോര്‍മ്മയില്‍ പോലുമൊരു കവിത വിരിയിച്ച സെറീനയ്ക്ക് സ്നേഹം നിറഞ്ഞൊരു പിറന്നാളുമ്മ..:)
This comment has been removed by the author.
ReplyDeleteനവം നവങ്ങളായ മൊഴിമുത്തുകളാല്‍ സമ്പന്നമാവട്ടെ പുതുവര്‍ഷവും..!
ReplyDelete:))
ReplyDeleteആശംസകള്‍
സ്നേഹം,
ReplyDeleteകൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
ഇതെല്ലാം ഇനിയും വന്നു നിറയാന്‍ ഒരുപാട് ഡിസംബറുകള്‍ മുന്നില്‍..........
(അപ്പൊഴല്ലെ ഞങ്ങള്‍ക്ക് ഇനിയും ഇതുപോലെ കവിതകള്‍ കിട്ടുള്ളു)
സ്നേഹം നിറഞ്ഞ ആശംസകള്‍....................
എന്റെയും സ്‌നേഹം :)
ReplyDeletecongrats!
ReplyDeleteഎല്ലാ ആശംസകളും, പച്ചേ, കവിതയുടെ പച്ചേ
ReplyDeleteനീ എഴുതുന്നു.
ReplyDeleteഅതുകൊണ്ട്, നീ ഉണ്ട്.
അതു തന്നെ സന്തോഷം.
മഞ്ഞുകാലത്ത് തളിര്‍ത്ത കവിതേ..
ReplyDeleteനിനക്കെന്റെ പിറന്നാളാശംസകള്‍.
കഥയില്‍ ഇല്ലാത്ത പോലെ കടന്നുവന്ന കവിതയ്ക്ക് നന്ദി:)
ReplyDeleteസ്നേഹം ...നന്ദി ...
ReplyDeleteഒന്നാം പിറന്നാള്‍ ആശംസകള്‍ ......
ഒറ്റ മഴയായിരുന്നു, നിര്‍ത്താതെ
ReplyDelete~സ്നേഹം നിറഞ്ഞ സന്തോഷം~
നീ പുതിയ കലണ്ടറ് തൂക്കിയോ ചുമരില്‍
ReplyDeleteതെല്ലുദാസീനതയോടെ?
വരും കൊല്ലത്തിന്‍റെ
എല്ലാ കള്ളികളിലും നിറയട്ടെ
വാക്കുകള്‍...വാക്കുകള്‍
keep going! all the best!
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍.
ReplyDeleteഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
ReplyDeleteഅവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.
ഇനി കർട്ടൻ തുറക്കുമ്പോൾ അതവിടെ കാണാതാകട്ടെ.
മഞ്ഞുക്കാലത്തെ ഒറ്റപ്പെടലിന്റെ ഒരു കവിത വായിച്ച് ശ്വാസംവിട്ടതേയുള്ളൂ.
അപ്പോഴാണീ കവിത.
കൂട്ടംകൂടൽ തുടർന്നുപോകട്ടെയെന്നാശംസിയ്ക്കുന്നു.
പിറന്നാള്‍ ആശംസകള്‍
ReplyDeleteവാക്കുകളുടെ, വരികളുടെ, കവിതകളുടെ ഈ പച്ചപ്പ്, ഒരിക്കലും വാടാതിരിക്കട്ടെ എന്നു ഹൃദയം നിറഞ്ഞ ആശംസകൾ, പ്രാർത്ഥനകളും
ReplyDeleteകഥയിൽ ഇല്ലാത്തപോലെ അവൾ വാതിൽ തുറന്ന് പുറത്തെപച്ചയിലേക്ക് പറന്നുപൊങ്ങുന്നത് കാണാൻ കാത്തിരിക്കുന്നു.ആശംസകൾ
ReplyDeleteത്യാഗമേ നിന്റെ പേരൊ വൈയിനെന്ന്?
ReplyDeleteഞാനും നുണയട്ടെ ഈ ദു:ഖചഷകം
എന്‍ കൂട്ടൂകാര്‍ക്കായ്!........കവിത നന്നായിരിക്കുന്നു
ഡിസംബറേ നന്ദി മഞ്ഞുടുപ്പിനൊപ്പം ഈ പച്ചപ്പും തന്നതിന്.
ReplyDeleteആശംസകള്‍ സെറീനച്ചേച്ചി.
! :)
ReplyDeleteസമയത്തെ രേഖീയമായ ഞാത്തുകളിൽ നിന്നു നീ പറിച്ചെടുത്ത് സ്ഥലത്തിൽ വിരിച്ചിടുകയായിരുന്നു കവിതകളിലൂടെ. വട്ടത്തിൽ സ്ഥിരമായി ആവർത്തിക്കുന്ന കാലത്തിന്റെ യാദാസ്ഥികതയെ മുറിച്ചു കടക്കാൻ സഹായിച്ചത് നിങ്ങളിൽ ചിലരാണ്.കാലമെന്നൊന്നില്ല എന്ന് ഓർമ്മപ്പെടുത്തിയ വാക്കുകളുടെ പ്രണയം സമയത്തെ കൂറുവച്ചിരിക്കുന്നു. അവിടെ ജനുവരി തുടക്കമാവുന്നില്ല.പുതിയ കവിത തന്നു ഉണർത്തും വരെ .....
ReplyDeleteപകലിനെ
ReplyDeleteഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു
വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു
തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു
എനിക്കീ പഴയ കവിത ഇവിടെ വെക്കാന്‍ തോന്നുന്നു...
നിനക്ക്
എല്ലാവര്‍ക്കും നന്ദി, സ്നേഹം.
ReplyDeleteപുതുവത്സരാശംസകള്‍..
aashamsakal....
ReplyDeleteആശംസകള്‍, സെറീന.
ReplyDeleteനന്മയുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, നിലക്കാത്ത കവിതയുടെ ഒരു പുതിയ വര്ഷം നേരുന്നു..
nilakkaatha kavithaa pravaaham
ReplyDeleteashamsikkunnu.
asmo.
ഒന്നേ ആയള്ളോ..
ReplyDeleteകൊറെ വായ്ച്ച പോലെ.
വായ്ച്ചപ്പോഴൊക്കെ തുളുമ്പിയതു കൊണ്ടാവണം
നിറയെ ഉണ്ടായിരുന്നു..
ആശംസകൾ
ഇനിയും നിറഞ്ഞിരിക്കട്ടേ.
ആശംസകള്‍..
ReplyDeleteഅതീവ ഹൃദ്യമാണ്
സെറീനയുടെ കവിതകള്‍!!
ways to go.... :)
ReplyDeleteസ്നേഹം
ReplyDeleteനന്ദി