ഏഷ്യാനെറ്റില്‍ നിന്നും കുട്ടിച്ചാത്തന്
സൂര്യയിലേക്ക് പറന്നു വന്നെങ്കില്‍
രാമന് കാട്ടില്‍ തള്ളും മുന്‍പ്
സീതയെ രക്ഷിക്കാമെന്ന്
ഒന്നാം ക്ലാസ്സുകാരിയുടെ
കണ്ടുപിടുത്തം.
ജീവിതമെന്ന് വെറുതെ വിചാരിച്ച
വരമ്പുകള്‍ മുറിയ്ക്കാന്‍
അറിയാത്തത് കൊണ്ട്
ഏകാന്തതയുടെ കാട്ടിലേക്ക്
കടത്തപെട്ട ഒരമ്മയോട്
വഴികളുടെ സാധ്യതകളിങ്ങനെ
നീ പറയുമ്പോള്‍
ഇനി വഴികളേ വേണ്ടാത്ത,
ഭൂമിയുടെ ഈ
അവസാന ചുവടിലും
നിന്റെ കുഞ്ഞു കൃഷ്ണ മണികളില്‍
എനിക്കൊരു പാത നിവരുന്നു.
Subscribe to:
Post Comments (Atom)
15 comments:
മോളുടെ ഐഡിയ കൊള്ളാം
കവിത അടിസ്ഥാനപരമായി കുട്ടികളുടെ കലയാണെന്ന് എം.ഗോവിന്ദൻ പറഞ്ഞതു ശരി തന്നെ.
കുഞ്ഞുകൃഷ്ണമണികളില് തെളിയുന്ന വഴി..
വരികള്‍ ഇടയ്ക്ക് എവിടെയോ ഇടറിയോ?
ഇടറാതെ പതറാതെ തളരാതെ..
കുഞ്ഞു കൃഷ്ണ മണികളില്‍ തെളിയുന്ന പാതയിലൂടെ...
കുഞ്ഞു ഭാവനയ്ക്ക് ഒരു സല്യൂട്ട്
നിശബ്ദത കൊണ്ട് നീ പറഞ്ഞു വെക്കുന്നത് ഞാനറിയുന്നുണ്ട്
വാക്കുകള്‍ എങ്ങനെ ഇത്ര ലളിതവും ഋജുവുമായി
സംസാരിക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെട്ടിരിക്കുന്നു.
ഏറെയിഷ്ടമായ് ഈ കവിത
...കുഞ്ഞു കൃഷ്ണ മണികളിലെ പ്രതീക്ഷകള്‍...
കവിത ഇഷ്ടമായി
all the best
കവിതേ,
നീ തൊടുന്നതെല്ലാം കവിത.
raman vicharikkande kunje...
പെണ്ണത്തം നിറഞ്ഞ ഈ എഴുത്തിനൊരുമ്മ.
ഡിഗ്രി ഒന്നാം വര്‍ഷം ഹിന്ദിയില്‍ ഇതേ പാഠഭാഗം പഠിക്കാന്‍ ഉണ്ടായിരുന്നു . അന്ന് രാമന് എന്ന രാജാവിന്റെ നീതി ബോധത്തെ പറ്റി സാര്‍ വാചാലനായപ്പോള് ഞാന്‍ പുറകിലിരുന്നു ചോദിച്ചു . ഒരു ഭാര്യയെന്ന നിലയില്‍ , എന്ത് നീതിയാണ് സീതക്ക് കിട്ടിയതെന്ന്. സ്വന്തം വീടും കൂടും ഉപേക്ഷിച്ചു സ്വയംവരിച്ച സീത യോട് എന്ത് നീതിയാണ് രാമന് എന്ന ഭര്‍ത്താവ് കാണിച്ച തെന്നു ..... ഒരു പൌരന് (കന്ന്യകക്ക് പുല്ലിംഗം ഇല്ലാത്തതുപോലെ പൌരനു സ്ത്രീ ലിങ്ങവും ഇല്ലെന്നു തോന്നുന്നു ... പൌര എന്ന് പറയാമോ എന്തോ...) എന്ന നിലയിലെന്കിലും സീത യെ കാനെണ്ടാതായിരുന്നില്ലേ ...?
Post a Comment