8.7.09

രണ്ടു മഴകള്‍

ഒന്ന്.
പച്ചച്ച കാടിന്‍റെയുത്സവം,
ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
പച്ചയും പൂക്കളും ഓരോന്നായി
തിരിച്ചെടുക്കുമ്പോള്‍ ദൈവത്തിന്‍റെ
കണ്ണ് വെട്ടിച്ചൊരു നാട് അതിന്‍റെ
മഴയില്‍ കാലം മറന്നു പെയ്യുന്നു.

രണ്ട്.
തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം

(ശ്രീലാലിന്‍റെ മഴയോരം എന്ന ചിത്രം തന്നത്)

23 comments:

Jayesh/ജയേഷ് said...

kavitha ishtappettu ttoo

വരവൂരാൻ said...

ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ‍, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ

ഈ മഴ ജീവനാണു ... ശ്വാസമാണു..
രണ്ടാമത്തെ മഴ...ആദ്യത്തെ മഴയെ...തെരുവിൽ കുടഞ്ഞ്‌ എറിഞ്ഞപോലെ.... വേദനിപ്പിച്ചു

അരുണ്‍ കരിമുട്ടം said...

വ്യത്യസ്തത ഇഷ്ടായി ട്ടോ..

ശ്രീ said...

നന്നായിട്ടുണ്ട്

ശ്രീഇടമൺ said...

തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ...

ഹായ്...!!
ഞാനാകെ നനഞ്ഞു...
:)

Jayasree Lakshmy Kumar said...

വരച്ചു കാട്ടിയ രണ്ടു മഴച്ചിത്രങ്ങളുടേയും വരികൾ മനോഹരം

താരകൻ said...

ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
എനിക്കേറ്റവും ഇഷ്ടപെട്ടവരികൾ...

Melethil said...

കവീ, ആദ്യ ഭാഗം ഹൃദ്യം, എന്തൊരു ഭാവന ! വായിച്ച ഏറ്റവും നല്ല മഴക്കവിതകളുടെ കൂടെ , നനയാതെ, എടുത്തു വയ്ക്കുന്നു.

Rare Rose said...

ഈ മഴയെ നല്ല പരിചയം..പെയ്തു തീരുന്ന വരെ നോക്കിയിരുന്നു പോയി..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാനീ മഴയൊന്ന് നനയട്ടെ...

കണ്ണനുണ്ണി said...

തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.

ഇങ്ങനെയും ഒരു മഴ...
നന്നായി ട്ടോ ..

ലേഖാവിജയ് said...

എഴുതി എഴുതി എന്നെ നീ ലെസ്ബിയനാക്കി..

Appu Adyakshari said...

ഒരു ചിത്രം തന്ന കവിതയല്ലേ. നന്നായിട്ടുണ്ട്.

ഹരീഷ് തൊടുപുഴ said...

നന്നായിരിക്കുന്നു..

ആശംസകള്‍..

Vinodkumar Thallasseri said...

ഞാന്‍ നനഞ്ഞത്‌ രണ്ടാമത്തെ മഴയിലാണ്‌. നന്നായി.

പകല്‍കിനാവന്‍ | daYdreaMer said...

ഒട്ടും തോരാതെ കവിത പെയ്യുമീ മാമഴയില്‍ ...

സെറീന said...

ലേഖേ, കവിത കൊണ്ട്
ജീവിതത്തിലാദ്യമായി
ഒരു കാര്യമുണ്ടായി..:) :)

the man to walk with said...

ishtaayi

Deepa Bijo Alexander said...

"തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ."


മഴയ്ക്കിങ്ങനെ എത്രയെത്ര ഭാവങ്ങൾ....!

വയനാടന്‍ said...

പിടിച്ചിരുത്തുന്ന വരികൾ,
ആശം സകൾ

ചേച്ചിപ്പെണ്ണ്‍ said...

നല്ല മഴ!
മഴ പെയ്യിച്ച തിനു നന്ദി സെറീന!

ചേച്ചിപ്പെണ്ണ്‍ said...

നല്ല മഴ!
മഴ പെയ്യിച്ച തിനു നന്ദി സെറീന!

steephen George said...

OK