3.1.09

കവിത

ജലമെഴുതിയ വാക്ക്.

ആദ്യമായി മഴ വിളിക്കുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു;
ജീവിതത്തോളം വലിയ കുഴിമാടത്തില്‍.
ആരവങ്ങളില്ലാതെ വന്ന്,ഉടലാകെ നനച്ച്
ഒറ്റപ്പെയ്യല്‍!
കുട്ടിക്കാലത്തെ കുഞ്ഞു വിസ്മയങ്ങളിലേയ്ക്ക്
കുന്നിറങ്ങി വന്ന നാട്ടുമഴയല്ല,
രാപ്പാതികളില്‍ പേക്കിനാവുകള്‍ വന്ന്
കാര്‍ന്നു തിന്നും മുന്‍പേ വിളിച്ചുണര്‍ത്തി
പാതിരാ ചിലമ്പ് കെട്ടിച്ച ചങ്ങാതി മഴയുമല്ല,
കനക വെയിലിന്‍റെ കന്യാ മിഴികളില്‍ പൊടുന്നനെ
തുളുമ്പി പോയ പ്രണയ മഴയുമല്ല.
യുഗങ്ങളായി വേരു‌കളാഴ്ത്തിയ വന്മരം പോലെ
ജീവനെ മൂടും ഏകാന്തതയില്‍
ദൈവത്തിന്‍റെ പടയിറക്കം പോലെ മഴ!

മടങ്ങിയെത്തുന്നു, മരിച്ചെന്നോര്‍മ്മ പറഞ്ഞ മണങ്ങളെല്ലാം.
മാഞ്ഞു പോകുന്നൂ, ഉറയില്‍ നിന്നൂരിയ കരവാളു പോലെ
ഉള്ളില്‍ വീണു കിടന്നോരുടല്‍ പേടികള്‍.
പല നിറങ്ങളില്‍ മഴ നൂല്
നെയ്തു തന്നെന്‍റെ കുഞ്ഞു പാവാട,
ഉറങ്ങാതെ പെയ്ത കഥ
കിലുക്കങ്ങളില്‍ നിന്നൊരു പാദസരം.
ഉടലാകെ മൂടും ഉമ്മകള്‍,ഉന്മത്ത നീലമാം യൌവ്വനം.
മരണത്തെയെന്‍ ബാല്യമായ്,തരള കൌമാരമായ്ഞാനായി
വിവര്‍ത്തനം ചെയ്തു തോരവേ,
മണക്കും മണ്ണിന്‍റെ താളില്‍ മായാത്തോരാദിമ
ലിപിയാലെന്നെയെഴുതുന്നു മഴ.
.

21 comments:

Unknown said...

nalla varikal...

പകല്‍കിനാവന്‍ | daYdreaMer said...

കുട്ടിക്കാലത്തെ കുഞ്ഞു വിസ്മയങ്ങളിലേയ്ക്ക്
കുന്നിറങ്ങി വന്ന നാട്ടുമഴയല്ല,
രാപ്പാതികളില്‍ പേക്കിനാവുകള്‍ വന്ന്
കാര്‍ന്നു തിന്നും മുന്‍പേ വിളിച്ചുണര്‍ത്തി
പാതിരാ ചിലമ്പ് കെട്ടിച്ച ചങ്ങാതി മഴയുമല്ല,
കനക വെയിലിന്‍റെ കന്യാ മിഴികളില്‍ പൊടുന്നനെ
തുളുമ്പി പോയ പ്രണയ മഴയുമല്ല.
യുഗങ്ങളായി വേരു‌കളാഴ്ത്തിയ വന്മരം പോലെ
ജീവനെ മൂടും ഏകാന്തതയില്‍
ദൈവത്തിന്‍റെ പടയിറക്കം പോലെ മഴ!

ഉടലാകെ കോരിയൊഴിച്ച കുളിര്‍മഴ തന്നെ..... ആശംസകള്‍...
ഉടലാകെ കോരിയൊഴിച്ച കുളിര്‍മഴ തന്നെ..... ആശംസകള്‍...
മടി പിടിച്ചിരിക്കാതെ പുതിയത് എഴുതാന്‍ നോക്ക്...

Ranjith chemmad / ചെമ്മാടൻ said...

മഴനനഞ്ഞു ഈ വായനയില്‍
ആശം‌സകള്‍...

അനിലൻ said...

മടങ്ങിയെത്തുന്നു, മരിച്ചെന്നോര്‍മ്മ പറഞ്ഞ മണങ്ങളെല്ലാം

കവിത പെയ്യുന്നു.

വരവൂരാൻ said...

കനക വെയിലിന്‍റെ കന്യാ മിഴികളില്‍ പൊടുന്നനെ
തുളുമ്പി പോയ പ്രണയം.
രാപ്പാതികളില്‍ പേക്കിനാവുകള്‍ വന്ന്
കാര്‍ന്നു തിന്നും മുന്‍പേ വിളിച്ചുണര്‍ത്തി
പാതിരാ ചിലമ്പ് കെട്ടിച്ച ചങ്ങാതി

മനോഹരമായ ഈ വരികളിൽ
മഴക്കു പോലും കുളിർ കോരിയിട്ടുണ്ടാവും

സെറീന said...

ജീവിതത്തിന്‍റെ കുഴിമാടത്തില്‍ നിന്നു ഉണര്‍ത്തിയ ഒരു കാലമായിരുന്നു ഈ മഴ.
അതിന്‍റെ നനവില്‍ വന്നു നിന്ന എല്ലാവര്‍ക്കും നന്ദി. മുന്നൂറാന്‍, രഞ്ജിത്ത്,പകല്‍ കിനാവാന്‍,വരവൂരാന്‍,അനില്‍,ഒത്തിരി സന്തോഷം.
പിന്നെ മടി എന്‍റെ ജന്മാവകാശവും കുല തൊഴിലുമാണ് പകല്‍കിനാവാ അതില്‍ തൊട്ടുകളിക്കണ്ട...

B Shihab said...

പുതുവല്‍സരാശംസകള്‍....

Anil cheleri kumaran said...

മഴ അകമ്പടി തന്നിരുന്നു എന്റെ എല്ലാ നല്ല ഓര്‍മ്മകള്‍ക്കും..
പോസ്റ്റ് നന്നായിട്ടുണ്ട്

OAB/ഒഎബി said...

ഉടലാകെ നനച്ച് ഒറ്റ പെയ്യൽ!
മഴയുടെ മണം വരുന്നല്ലൊ.

സെറീന said...

ഷിഹാബ്, കുമാരന്‍, ഒഎബി..മഴ നനഞ്ഞ വായനയ്ക്കും
വാക്കുകള്‍ക്കും നന്ദി. ഇനിയും വരിക ഈ വഴിയുടെ വര്‍ഷവും വേനലും പങ്കിടാന്‍.

തേജസ്വിനി said...

പെയ്ത മഴയും
പെയ്യാതെ പോയ മഴയും
നന്നായി...നല്ല വരികള്‍..
വാക്കുകളില്‍ മഴയുടെ ഭംഗി നിറഞ്ഞുനില്‍ക്കുന്നു...

നല്ല കവിത.

Sapna Anu B.George said...

സെറീനാ.....ഈ വരികള്‍ക്കു ഞാനും എന്റെ മനസ്സുമായി നല്ല ചേര്‍ച്ച???
“ഉള്ളില്‍ വീണു കിടന്നോരുടല്‍ പേടികള്‍“

ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം..ഈ ചിത്രങ്ങള്‍ എല്ലാം സ്വന്തമാന്നോ???

വിജയലക്ഷ്മി said...

nalla kavitha,ulkkampulla varikal...pulthuvalsaraashamsakal!!!

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു... പുതുവര്‍ഷത്തില്‍ ഒരു പുതുമഴ നനഞ്ഞ സുഖം...

ആശംസകള്‍!

ബഷീർ said...

ഇനിയുമേറെ നല്ല കവിതകള്‍ രചിയ്കാനാവട്ടെ. ആശംസകള്‍

പാറുക്കുട്ടി said...

മരണത്തെയെന്‍ ബാല്യമായ്,തരള കൌമാരമായ്ഞാനായി
വിവര്‍ത്തനം ചെയ്തു തോരവേ,
മണക്കും മണ്ണിന്‍റെ താളില്‍ മായാത്തോരാദിമ
ലിപിയാലെന്നെയെഴുതുന്നു മഴ.

നല്ല വരികൾ.
അഭിനന്ദനങ്ങൾ!

പകല്‍കിനാവന്‍ | daYdreaMer said...

മടിച്ചീ... പുതുത്‌ ഉടനെ പോരട്ടെ...
ഈ വേര്‍ഡ് വെരിഫികേഷന്‍ എടുത്തു കള.. ചുമ്മാ ചൊറി...

വികടശിരോമണി said...

വൈകിയാണെങ്കിലും മഴ നനഞ്ഞു.

ജെ പി വെട്ടിയാട്ടില്‍ said...

"ആദ്യമായി മഴ വിളിക്കുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു;
ജീവിതത്തോളം വലിയ കുഴിമാടത്തില്‍.
ആരവങ്ങളില്ലാതെ വന്ന്,ഉടലാകെ നനച്ച്
ഒറ്റപ്പെയ്യല്‍!""

നല്ല വരികള്‍......
നന്നായിട്ടിട്ടുണ്ട്..
greetings from thrissivaperoor

Mahi said...

കവിത വളരെ ഇഷ്ടമായി

മാനസ said...

നല്ല വരികള്‍......
ഇഷ്ടമായി.