9.1.09

കവിത

ചതി.

നീ ഇരുട്ടിലാണോ,ജീവനെ?
ഒരു മിന്നാമിനുങ്ങിന്‍റെ തരി വെട്ടം പോലുമില്ലാതെ..
നിന്നെയോര്‍ത്തെന്‍റെ ഹൃദയമെരിയുന്നതിന്‍റെ
തീ കാണുന്നില്ലേ നീ?
എന്‍റെ വാക്കുകള്‍,സ്വപ്‌നങ്ങള്‍,
എന്തിന് പ്രാണന്‍ പോലും നിനക്കു
ഞാന്‍ തരും ഒരു നക്ഷത്ര വെട്ടമാകുമെങ്കില്‍..
*******************************
ഇപ്പോള്‍ എന്ത് തെളിച്ചമാണ് നിന്‍റെ കണ്ണുകളില്‍,
കനലുകള്‍ ഊതിത്തെളിച്ചുകവിതയുടെ
എത്ര നക്ഷത്രങ്ങളാണ് നീ വിരിയിച്ചത്
ചതി!
ഇനി ഞാന്‍ ആര്‍ക്കു വേണ്ടി എരിയും?

14 comments:

നരിക്കുന്നൻ said...

നന്നായിരിക്കുന്നു.!

എന്‍റെ വാക്കുകള്‍,സ്വപ്‌നങ്ങള്‍,
എന്തിന് പ്രാണന്‍ പോലും നിനക്കു
ഞാന്‍ തരും ഒരു നക്ഷത്ര വെട്ടമാകുമെങ്കില്‍..

അരങ്ങ്‌ said...

നിറഞ്ഞ ഹരിതത്തില്‍ വിരിഞ്ഞ കവിത സുന്ദരമായിരിക്കുന്നു. അന്ധകാരത്തിലായ ഒരിത്തിരി വെട്ടത്തിനായുള്ള അന്വേഷണ വഴികളില്‍ തീപ്പന്തമായൊരു കവിത ജനിക്കട്ടെ എന്നാശംസിക്കുന്നു. റ്റൈറ്റിലിലെ caption നന്നായിരിക്കുന്നു. പുസ്തകത്തിലെ മരണാസന്നയായ ആലിലത്തളിരില്‍ വാക്കുകള്‍ക്കൊണ്ട്‌ ജീവനേകാനുള്ള മോഹം പൂവണിയട്ടെ. അഭിനന്ദനങ്ങള്‍...

Ranjith chemmad / ചെമ്മാടൻ said...

സജാതീയവും വിജാതീയവുമായ
ആകര്‍‌‌ഷണ വികര്‍ഷണങ്ങളിലൂടെ
കവിതയുടെ കാന്തികമയമായ...ദ്വന്ദ്വവ്യത്യസ്ഥത!!!
ആശംസകള്‍.....

Unknown said...

ഞാന്‍ നക്ഷത്രവെട്ടമാകാം...

പകല്‍കിനാവന്‍ | daYdreaMer said...

ഈ പച്ചയിലൂടെ ചുവന്ന രക്തം അതിവേഗം പായുന്നുണ്ട്‌...... ചതിയാണ് എവിടേയും... പൊക്കിള്‍ക്കൊടിക്കെതിരായി പ്പോലും ... നല്ല ചിന്ത... ഇതു പഴയതോ പുതിയതോ?
ഇനിയും തേച്ചു മൂര്‍പ്പിച്ച വാക്കുകള്‍ അടുക്കി വെക്കൂ.. ആശംസകള്‍...

വല്യമ്മായി said...

പ്രാണന്‍ പോലും കൊടുത്ത് അവസാന തരി വരെ എരിഞ്ഞു തീരലല്ലേ പ്രണയം,അവിടെ വെളിച്ചമുണ്ടോ എന്ന് നോക്കാതെ എരിയുമ്പോഴാണ് പ്രണയം നിസ്വാര്‍ത്ഥമാകുന്നത് :)

Unknown said...

“കനലുകള്‍ ഊതിത്തെളിച്ചു
കവിതയുടെ എത്ര
നക്ഷത്രങ്ങളാണ് നീ
വിരിയിച്ചത് ചതി!“

ഞാന്‍ ഇപ്പോഴും ചിന്തിക്കുകയാണ് എന്താണ് ഈ വരികളുടെ അര്‍ത്ഥം!

വരവൂരാൻ said...

കനലുകള്‍ ഊതിത്തെളിച്ചുകവിതയുടെ
എത്ര നക്ഷത്രങ്ങളാണ് നീ വിരിയിച്ചത്
ഇനിയും പ്രതിഷിക്കുന്നു

സുല്‍ |Sul said...

ഈ ചതി പ്രതീക്ഷിച്ചില്ല.

ജ്വാല said...

പ്രതീക്ഷയുടേയും നിരാശയുടേയും ബിംബങള്‍..

പാറുക്കുട്ടി said...

ലളിതമായ വരികളിൽ
സുഗമമായ എഴുത്ത്.

അഭിനന്ദനങ്ങൾ!

ശ്രീഇടമൺ said...

മനോഹരമായ വരികള്‍...
സുന്ദരമായ കവിത...

ആശംസകള്‍..

വികടശിരോമണി said...

സ്വപ്നങ്ങളേക്കാൾ വലുതാ പ്രാണൻ?
കവിത നന്നായീട്ടോ.
എനിക്കാ രഞ്ജിത്ത് ചെമ്മാടിന്റെ കമന്റ് മാത്രം മനസ്സിലായില്ല.

തേജസ്വിനി said...

പ്രണയമെന്ന (ജീവിതമല്ല)സത്യം ഒരു കള്ളച്ചിരിയുമായി
അപ്പോഴും നിഴലായുണ്ടാകും കൂട്ടിന്...

എങ്കിലും,, എരിയുക തന്നെ, എരിഞ്ഞുതീരുക....
എരിയുന്നതുമുഴുവന്‍ വൃഥായെന്നറിയുമ്പോഴും
എരിഞ്ഞടങ്ങുകതന്നെ...