16.1.09

നീ വന്നു തൊടുമ്പോള്‍

__________________________
അടുത്തിരിയ്ക്കൂ,
ഭയത്തിന്‍ ചുഴികളുള്ളോരാഴമായി
പണ്ടു നിലാവ് പതഞ്ഞ മുറിയാണിത്.
അടയ്ക്കുവാന്‍ വയ്യാത്ത ജാലകം,
പുറത്തുന്മാദമായ് ചിരിയ്ക്കും രാക്കാഴ്ച്ചകള്‍,
വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം.
ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്‌
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
സ്വയം കടഞ്ഞോരൊറ്റക്കല്ലു പോല്‍
കടുത്തെങ്കിലും, ചേര്‍ന്നു നില്‍ക്കെ
അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.
അവസാനമാളുന്ന തീപോലെ ശാന്തം,
മൌനം ഒടുവിലെ പിടിമണ്ണുമിട്ട ഹൃദയം.
എങ്കിലുമടുത്തിരിക്കൂ,
നേരെ കൊളുത്തൂ വഴിച്ചൂട്ട്‌ പോല്‍
കൊണ്ടു വന്നൊരാ കണ്‍ തിളക്കം,
വായിച്ചു ഞാനുറങ്ങാം ,
നീ വന്ന സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്.
______________________________

43 comments:

വല്യമ്മായി said...

ഇഷ്ടമായി ഈ സ്വപ്നം

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു... വിശദമായ കമെന്റു പിന്നെയിടാം ... തിരക്കിലാണ്...

Anonymous said...

നേരം വെളുക്കാന്‍ ഇനി ഇത്തിരി നേരം.
അപ്പോഴേക്കും ഇത്രയും ആഴത്തില്‍ സ്വപ്നങ്ങള്‍.
നേരം വെളുത്താല്‍ എന്തു ചെയ്യും?
ഉള്‍പ്പെരുക്കങ്ങളുമായി, വെയിലത്തു നടക്കുമോ?

Ranjith chemmad / ചെമ്മാടൻ said...

"വല്ലാത്തൊരു ആഴത്തിലേയ്ക്ക്
കരച്ചിലിന്‍ പട്ടം കൈവിട്ട കുട്ടി,
അവളുറങ്ങാതുറങ്ങാതെ ഭ്രാന്തുതുന്നിയ
പുതപ്പിന്‍ മണം."

കവിതയുടെ വസന്തം, 'പച്ച'പ്പിലെ അഗ്നിസ്ഫുലിംഗങ്ങള്‍.....
ആശംസകള്‍...

Unknown said...

അറിയാം ഉള്‍പ്പെരുക്കങ്ങള്‍,
നീ മാത്രമെഴുതും ആവേഗ മൊഴികള്‍.

വരവൂരാൻ said...

നീ വന്നു തൊടുമ്പോള്‍
നന്നായിട്ടുണ്ട്‌ അനുമോദനങ്ങൾ

സെറീന said...

വല്യമ്മായി,വീണ്ടും വരില്ലേ?മുന്നൂറാന്‍,രഞ്ജിത്ത്,വരവൂരാന്‍
.....ഈ സ്വപ്നത്തിനൊപ്പം വന്ന സ്നേഹത്തിനു നന്ദി, പകല്‍കിനാവ,തിരക്കിലും വന്നതിനു നന്ദി. ha,നേരം വെളുത്തോട്ടെ വെയിലില്‍ നടക്കാം,
അപ്പോഴും തീരുന്നില്ല സ്വപ്നം...

B Shihab said...

ന്നന്നായിട്ടുണ്ട്‌

തേജസ്വിനി said...

നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
എന്തു നല്ല ബിംബം....

വിട്ടുപോകുന്ന സ്വപ്നം പലപ്പോഴും വേദനപ്പെടുത്താറുണ്ട്, ചിലപ്പോള്‍ സന്തോഷം നല്‍കുകയും....
നല്ല കവിത...നല്ല ഭാഷ!!

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു...

aneeshans said...

ഈയടുത്ത് കണ്ടതൊക്കെ കറുപ്പിലും, വെളുപ്പിലും,
ചെറിയൊരോര്‍മ്മ ബാക്കി വച്ചത് ഉണര്‍വ്വില്‍ കൊഴിഞ്ഞ് പോയി.
പിന്നെന്ത് വെയില്‍, ഉള്‍പ്പെരുക്കങ്ങള്‍.

സെറീന said...

ശിഹാബ്,
ത്വേജസ്വിനി,
ശ്രീ,
നൊമാദ്,
ശേഖര്‍,
....സ്വപ്നം പകുക്കാന്‍ വന്നല്ലോ, സ്നേഹം,നന്ദി.

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്....കവിത

ഭാവുകങ്ങള്‍...

സായന്തനം said...

നീ വന്ന് സ്വപ്നം വെളിച്ചമാകും മുൻപ്‌..
സുന്ദരം ഈ കൽപന...

വികടശിരോമണി said...

മനോഹരമായിരിക്കുന്നു.
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍.
ഇതു കൂട്ടത്തിലേറ്റവും പിടിച്ചത്.

ജ്വാല said...

ഇഷ്ടപ്പെട്ട ചില രൂപ കല്പനകള്‍..”നിലാവു പതഞ മുറി,കനല്‍തൊട്ടു പൊള്ളുന്ന വിരലുകള്‍,ആവേഗ മൊഴികള്‍“
നന്നായിട്ടുണ്ട്....

ഗീത said...

അടുത്തിരിക്കാം ചേര്‍ന്നിരിക്കാം.. കണ്‍‌തിളക്കത്തിന്റെ മിന്നാമിന്നി വെട്ടത്തില്‍ വായിച്ചുറങ്ങൂ മധുരസ്വപ്നങ്ങള്‍ കണ്ട്....

ഇവിടെ ആദ്യം വരികയാ. ഇഷ്ടമായി ഭാവന.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിതകള്‍!ഇനിയും വരാം

അനില്‍ വേങ്കോട്‌ said...

കവിത്വമുള്ള ധാരാളം ഇടങ്ങളിലൂടെയാണു സഞ്ചാരം. നന്നായി.
കൂടുതൽ മുറുക്കമുള്ള ഒന്നാക്കാൻ കഴിയുമായിരുന്നു.
ശ്രദ്ധാപൂർവ്വം വായിക്കുകയും എഴുതിയതിലൂടെ വീണ്ടും സഞ്ചരിക്കുകയും വേണം. ആശംസകൾ

Anil cheleri kumaran said...

ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു

Anonymous said...

നഷ്ടങ്ങളുടെ ഈ ലോകത്ത് സ്വപ്നം കാണാന്‍ കൂടി കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിതം എന്നത് കൊണ്ട് എന്തര്‍ത്ഥം.മനുഷ്യന്‍ എന്ന ജന്മ്മത്തിനെ മ്രിഗമാക്കാതിരിക്കാന്‍ ആരോ നല്‍കിയ വരം സ്വപ്നം മനോഹരമായി സ്വപ്നം കണ്ടു ആശംസകള്‍....തിരക്കിനിടയില്‍ ഈ നാടകക്കാരന്റെ പോസ്റ്റുകളും വായിക്കുമല്ലോ...അല്ലേ...?

മുകേഷ് പോങ്ങനാട് said...

കൊള്ളാം ..ഇഷ്ടമായി

★ Shine said...

നന്നായിരിക്കുന്നു.എന്തോ ഒരു ഒറ്റപ്പെടലിന്റെ വികാരം അനുഭവിപ്പിക്കുന്നു.. തുടർന്നും എഴുതുക.
കുട്ടേട്ടൻ

the man to walk with said...

nee vanna swapnam..
varikal thottu

തേജസ്വിനി said...

എന്റെ സ്വപ്നങ്ങളില്‍
എന്തേ വരാത്തൂ
കിനാക്കളില്‍ നനുത്ത
തലോടലായ് വരിക

shajkumar said...

സ്വപ്നം സുന്ദരം.

പകല്‍കിനാവന്‍ | daYdreaMer said...

സ്വപ്നം വെളിച്ചമാകുന്നതിന്‍ മുന്‍പ്...
വെയിലിലും നിലാവിലും ഒരുപോലെ എരിയുന്ന കനല് പോലെ വാക്കുകള്‍.. ...

d said...

ഹൃദ്യം.

Sapna Anu B.George said...

Good one sereena,will visit you more, sorry for english,mozhikeyman not working

anaami said...

"ഒരു പച്ചില പൊട്ടിച്ചുരച്ചെങ്കിലും എന്റെ പ്രണയത്തിനു നീ നിറം പകരുക"...എവടെയൊ വായിച വരികളാ...ഈ ബ്ലൊഗ് കണ്ടപ്പൊള്‍ അതോര്‍ത്തു...തീവ്രമായ വരികള്‍....ഞാന്‍ ബ്ലോഗ്ഗില്‍ പുതിയതാ...വായിച്ചു വരുന്നേ ഉള്ളൂ...ഇനിയും വരാം...

വിജയലക്ഷ്മി said...

നല്ല കവിത ...ഉള്ളടക്കം കൊള്ളാം ..ആശംസകള്‍ !

nandakumar said...

എനിക്ക് കവിതകള്‍ ദഹിക്കില്ല..അതുകൊണ്ടാ വായിച്ചിട്ടൂം പിന്നേം വന്നിട്ടും മിണ്ടാതെ പോണത്.. ;(

സെറീന said...

ഒരില ചീന്തില്‍ പൂവും പ്രസാദവും
കൈകളിലേക്ക് വെച്ചു തരുംപോലെ
ഓരോ സന്ദര്‍ശനവും....സ്നേഹം, സന്തോഷം.

ചിത്ര said...

..നന്നായി..ഇനിയും എഴുതു..

ജെ പി വെട്ടിയാട്ടില്‍ said...

“”ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്‌
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍“”“”

കൊള്ളാം......
ആശംസകള്‍ നേരുന്നു.........

Mahesh Cheruthana/മഹി said...

കവിത ഇഷ്ടമായി !

Junaiths said...
This comment has been removed by the author.
Junaiths said...

മനോഹരം...

ഹാരിസ് said...

ആവിശ്യമുള്ളെതെല്ലാം വായിയ്ക്കാതെ വിട്ടുപോകുന്നു പലപ്പോഴും.
ഒന്നും ഓര്‍മ്മയില്‍ നില്‍ക്കാത്ത പൊട്ടനാണ് ഞാന്‍.

Anas Mohamed said...

മനസ്സിലായടതൊളം നന്നയിരിക്കുന്നു....ഒരു പുതുമുഖം ആയത് കൊണ്ടാകാം...കുരച് കടുപ്പം തൊന്നുന്നു..

ജെ പി വെട്ടിയാട്ടില്‍ said...

"'ചേര്‍ന്നിരിക്കൂ,
പാറി വീഴും മുടിയിഴത്തുമ്പ്‌
കൊണ്ടേ ഞാന്‍ തൊടൂ,
നിനക്കു തരാത്ത വാക്കിന്‍
കനല്‍ തൊട്ടു പൊള്ളുന്നു വിരലുകള്‍""

കൊള്ളാം...........
greetings from thrissivaperoor

ഏറുമാടം മാസിക said...

nala kavitha.malyaala kavithayile puthu shabdathe kelppikkunnu

steephen George said...

!!!