നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.
സ്വന്തം മൌനത്തിലേക്ക്
പറന്നു പോകുന്ന ഓരോ വാക്കിനു മറിയാം,
നിശ്ശബ്ദത ഒരു ഇരുട്ടല്ല,
മറഞ്ഞ നക്ഷത്രങ്ങളുണ്ടതില്‍ ,
എത്രയോ കണ് വെളിച്ചവും.
അടഞ്ഞ വാതിലിനു പുറത്തു നില്ക്കുമ്പോള്,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും.
Subscribe to:
Post Comments (Atom)
26 comments:
കവിത ഒരു നേര്‍ത്ത വിരലാണെങ്കില്‍ തൊടുന്നതിങ്ങനെയാണ്.
ഇങ്ങനെ മാത്രമാണ്.
മൌനം ആയുധമാണു- ചിലപ്പോളെല്ലാം
who told you i didn't hear those words?i was waiting since long to hear..........
silence is strength.
happy writing........
sasneham,
anu
മരിച്ചു വീഴുന്ന ഓരോ വാക്കുകളും ഓരോ മഹാകാവ്യങ്ങളാകും.
കേള്‍ക്കുന്നുണ്ട് നിശബ്ദമായ്.
കവിതകള്‍ നന്നാവുന്നു. പുതുകവിതയ്ക്കു ഒരു കവിത തരിക.
www.puthukavitha.blogspot.com
nazarkoodali@gmail.com
മൌനത്തില്‍ ഒളിപ്പിച്ച നക്ഷത്ര കുഞ്ഞുങ്ങളെ, നദികളെ ശ്വാസം മുട്ടിച്ചു കൊല്ലാതെ കവിതയായിങ്ങു പോരട്ടെ.... മ്....ഹ് എനിക്കെല്ലാം മനസ്സിലവ്ണ്ട് ട്ടാ.........
പച്ചയുടെ വായനയില്‍ ഞാനും....
ഗഹനമായ ഒരു നിശബ്ദത പോലെ ഒരുപാട് പറയാതെ പറയുന്ന കവിത.വളരെ ഇഷ്ടമായി :)
പറയാതെ പോകുന്നതും
പോവാതെ പറയുന്നതും......
ആര്‍ക്കും വേണ്ടാതെ ഒഴുകുന്ന പുഴ!!!
സെറീനേച്ചീ....വല്ലാതെ ഇഷ്ടായി ട്ടോ...
“എത്രയോ കണ് വെളിച്ചവും“
വാക്കുകള്‍ കൊണ്ട് മഴവില്ലു തീര്‍ക്കുന്നു നീ.
-സുല്‍
അടഞ്ഞ വാതിലിനു പുറത്തു നില്ക്കുമ്പോള്,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും-----
തീര്‍ച്ചയായും അവയൊക്കെയും നിശ്ശബ്ദ സന്ദേശങ്ങളായി തിരിച്ചെത്തുന്നു സെറീനാ.....
ninakkullathayirunnu ennu ippol paranjittu karyamillallo... Nannayirikkunu. Ashamsakal...!!!
മനോഹരം! അതിമനോഹരം!! ഒരുപാടിഷ്ടപ്പെട്ടു വരികൾ
വാക്കുകളില്‍ തീര്‍ത്തൊരു പുറ്റു പൊട്ടിച്ച്
നീ മൌനവും പിന്നെ യെന്നെയും വീണ്ടെടുക്കുന്നു...
മനോഹരമായ വരികള്‍...
ആത്മാവിനെ സ്പര്‍ശിക്കുന്ന കവിത...
ആശംസകള്‍...*
അടഞ്ഞ വാതിലിനു പുറത്തു നില്ക്കുമ്പോള്,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും.
വല്ലാതെ കൊതിപ്പിക്കുന്ന വരികള്‍...ഉള്ളിലുരുകിയുറഞ്ഞ തേങ്ങല്‍ പോലെ ...നിശബ്ദമെങ്കിലും എല്ലാം പറയാതെ പറയുന്ന നിമിഷങ്ങള്‍..
സ്നേഹമെന്ന വാക്ക് നിനക്കു തന്ന് ഒഴുകിപ്പൊക്കോട്ടെ സെറീന?
എന്ന് . ഇട്ട കമന്റ് നന്ദയുടെതായിരുന്നു എന്നറിയാതെ ഞാനത്
ഡിലീറ്റ് ചെയ്തു പോയിരുന്നു. നന്ദ, ക്ഷമ.സ്നേഹം.
നിശ്ശബ്ദമായ ഈ പ്രാർത്ഥനയിൽ മനസ്സ് നിറയുന്നു.
എന്റെ ഉള്ളിലും ഒരു പ്രാർത്ഥന നടക്കുകയാണ്.
ninte mounamane enikku kuta nivarthiyathu
..ഓരോ നിശബ്ദമായ നിമിഷത്തിലും ആയിരം വാക്കിന്റെ നിലവിളികള്‍ പിടഞ്ഞു തീരുന്നുണ്ട്...
അടഞ്ഞ വാതിലിനു പുറത്തു നില്ക്കുമ്പോള്,
നിനക്ക് കേള്‍ക്കാമോ ശ്വാസമില്ലാതെ
ഓരോ വാക്കും മരിച്ചു പോവുന്നത്?
നിനക്കുള്ളതായിരുന്നു അവയൊക്കെയും
എന്തൊരു അലിവുള്ള പ്രാര്‍ഥനയാണ്.
ശ്വാസമില്ലാതെ മരിച്ചു വീഴുന്ന്ന വാക്കുകള്‍ക്കായി...............
എന്ത് പറയാന്‍..?
അതെ.... ഓരൊ നിശബ്ദ്തക്കും ഓരൊ കാരണങള്‍.....
Post a Comment