എന്റെ മേശമേല്‍ നിന്റെ ചിരിക്കുന്ന മുഖം,
മുടിയിഴകളില്‍ വീണ സൂര്യന്
മാഞ്ഞു പോയ ജലാശയങ്ങളെല്ലാം
നിന്റെ വാക്കുകളിലുണ്ട്.
ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്,
തിരിച്ചെടുക്കാന്‍ വയ്യാതെ.
മഴയില്‍ ചിറകുകള് കുതിര്‍ന്നു
ഇരുന്നാലും ആകാശമിറങ്ങി
വരുമല്ലോ നിന്റെ ചില്ലയിലേക്ക്.
എന്നിട്ടും ഇന്ന് പുലരും മുന്‍പ്
എവിടേയ്ക്കാണ് നീ കൂട് മാറിയത്?
ഇതാണോ ഇതാണോ നീ പറഞ്ഞ മണം?
തിരിച്ചു പോവാനല്ലല്ലോ നീ വന്നത്
എന്നിട്ടും എന്തിനാണ്..
(വാക്കുകള്‍ എത്ര വലിയ പരാജയമാണ്)
Subscribe to:
Post Comments (Atom)
18 comments:
സ്നേഹത്തിന്റെ പാട്ടുകാരിക്ക് ആദരാഞ്ജലികള്‍..
നീര്‍മാതളം പൊഴിഞ്ഞു...........ആദരാഞ്ജലികള്‍.
പ്രിയപ്പെട്ട മാധവിക്കുട്ടി.. നിങ്ങള്‍ക്ക് മരിക്കാന്‍ കഴിയില്ല.. വാക്കുകളിലൂടെയും ആക്ഷരങ്ങളിലൂടെയും എന്നും ഞങ്ങളില്‍ ജീവിക്കും..
ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍..
നഷ്ടപ്പെട്ട നീലാംബരി..ആദരാഞ്ജലികള്‍.
പൊയ്ക്കോട്ടേ, സെറീന
മരണം അവരെ സങ്കടപെടുത്തില്ല
നീ കരയുന്നത് എനിക്ക് കേള്‍ക്കാം.
sum-
ആദരാഞ്ജലികള്‍
ഈ മുറിവിന് മരുന്നില്ല സെറീനാ.
മരണത്തെ അവര്‍ക്ക് ഭയമായിരുന്നു..
വികാരങ്ങളെ വിചാരങ്ങളെക്കാളും ഇഷ്ടപ്പെട്ട പച്ചയായ സ്ത്രീ...
...നന്ദി സെറിന...
Adharanjalikal...!!!
കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം...
കമല സുരയ്യ ഇനിയില്ല. മാധവിക്കുട്ടിയും കമലാദാസും അക്ഷരങ്ങൾ മരിക്കും വരെ നിലനിൽക്കും.
ആദരാഞ്ജലികളോടെ...
..പ്രിയപ്പെട്ട എഴുത്തുകാരിക്ക് .ആദരാഞ്ജലികള്‍...
Mazhayil kuthirnnirunnalum ....
Aakashamirangi varumallo ninte chillakalilekk!
Namukk santhoshikkam.... avar daivaththinte arike undavum... aa ammayude aagraham pole....
വാക്കുകള്‍ പക്ഷികളാണ്
സന്ധ്യയില്‍ നിന്നും ഒളിച്ച്
കുഴഞ്ഞ ചിറകുകളുമായി
ഏവിടെയാണവ ചേക്കാറാന്‍ പോയത്
സന്ധ്യ എന്റെ തലക്കുമീതെ
സന്ധ്യ എന്റെ ത്വക്കിനു മീതെ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
അനുഗൃഹീതമായ പ്രഭാതത്തെ
വീണ്ടും ഞാന്‍ കാണുമെന്ന്
എനിക്ക് യാതൊരുറപ്പുമില്ല
-കമലാദാസ്,
സെറീനാ... അവരുണ്ട്, നമ്മുടെയൊക്കെ ഹൃദയങ്ങളില്‍....
കമല (ദാസ് /സുരയ്യ ) , മാധവിക്കുട്ടി , എല്ലാ പേരും നിലനില്കും ....ഇപ്പൊ എന്റെ മനസ്സിലെ മാധവിക്കുട്ടി പര്‍ദ്ദ ഇട്ടതാണ് ....ആ അമ്മ ആ വേഷത്തിലും സുന്ദരി തന്നെ .... പോയതും അതെ വേഷത്തില്‍ .....അവരെ ഇഷ്ടപ്പെടുന്നെങ്കില് അവരുടെ വേഷത്തെ ...അവര്‍ സ്വീകരിച്ച പേരിനെ എല്ലാം സ്നേഹിക്കാന്‍ ശ്രമിക്കുക .....
ഇനിയും എന്തിനാണു വെറുതെ ....
"ആഴത്തില്‍ വീണ കല്ലുകള്‍ പോലെ
നീ തന്നതെല്ലാം അവിടെയുണ്ട്......!!"
pora....
Post a Comment