1.6.09

തീവണ്ടിപ്പാതയില്‍ നടക്കുമ്പോള്‍

ഇത് പണ്ടേ മുറിഞ്ഞ ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.


അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍
കളിക്കോപ്പുകള്‍ ,
അതിനുമുള്ളില്‍ ഒരകമുണ്ട്,
ഭൂമിയെ കൊതിപ്പിച്ച ഹൃദയ  ഋതുക്കള്‍ 
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍

പൊള്ളുന്നു,
കത്തും  കല്ലടുപ്പിനരികെയെന്ന പോല്‍


ഇനി  വരും വേഗം വേഗമെന്നൊരു കര,
മുറിവുകള്‍ ചേര്‍ത്തു തുന്നും ഇരുമ്പുവിരല്‍ ,
ഒരു കുതിപ്പില്‍ 
തിളച്ചു പൊന്തി 
കവിഞ്ഞു ചിതറി
തീ കെടുത്തി, 
 തീരണം ജന്മ പാചകം.21 comments:

Anonymous said...

ഈശ്വരാ...

ശ്രീ said...

കൊള്ളാം

ശ്രീഇടമൺ said...

ഇത് പണ്ടേ മുറിഞ്ഞ ഒരു ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ ഒരു വെയില്‍.

നന്നായിട്ടുണ്ട്...

junaith said...

അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍.....

എല്ലാം എന്റെയാ.എന്റെ മനസ്

Mahi said...

നന്നായിട്ടുണ്ട്‌

ഫസല്‍ / fazal said...

കവിതയുള്ള വരികള്‍..
ആശംസകള്‍.

രണ്‍ജിത് ചെമ്മാട്. said...

തിരക്കായതിനാല്‍ ഈ വഴിയൊന്നും വരാന്‍ കഴിഞ്ഞിരുന്നില്ല...
നല്ല വായനയ്ക്കായ് ഇനിയും വരാം...

nanda said...

അക്ഷരങ്ങളെ ഏതു വിധത്തില്‍ ചേര്‍ത്തു വെച്ചാലും പറയാനാവുന്നില്ല സെറീന, ഓരോ വായനയിലും ഉള്ളില്‍ എന്താണ് പിടയുന്നതെന്ന്! ഒരു നെടുവീര്‍പ്പിനെ ഇവിടെയുപേക്ഷിച്ചു പോവുക മാത്രം ചെയ്യുന്നു :|

chechippennu said...
This comment has been removed by the author.
hAnLLaLaTh said...

നന്ന്

ലേഖാവിജയ് said...

ഉള്ളില്‍ത്തൊടുന്ന കവിതകളെ ഞാനിനി “ സെറീന” എന്നു വിളിക്കും :)

chechippennu said...

ലേഖ യു സെഡ്‌ ഇറ്റ്‌ !

സിജി said...

സെറീന...ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ കണ്ടെത്തിയത്‌. ശക്തവും യാധാര്‍ഥ്യബോധവും ഉള്‍ക്കൊള്ളുന്ന എഴുത്ത്‌. നല്ലൊരു കവിതാ ആസ്വാദിക അല്ലായിരുന്നിട്ടും സെറീനയുടെ വാക്കുകള്‍ എന്നെ അസ്വസ്ഥയാക്കി.

കാട്ടിപ്പരുത്തി said...

ഹും!!!!

ചേച്ചിപ്പെണ്ണ് said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ് said...

വായനക്കാരുടെ ഉള്ള് ഇത്രമാത്രം പിടയുമ്പോള്‍ , കണ്‍ കോണുകളില്‍ എന്തിനെന്നറിയാതെ നനവ് പടരുമ്പോള്‍
സെറീന , നീ ഇത്രമാത്രം ....
(മലയാളത്തില്‍ കമന്റാന്‍ സാധിച്ചത് ഇപ്പഴാ , എന്റെ മംഗ്ലീഷ് കമന്റ്‌ ഞാന്‍ ഡിലീറ്റ് ചെയട്ടെ !)

Anonymous said...

എടുത്തു വച്ചിട്ടുണ്ട്
സമയമാകട്ടെ!
(സമയമായില്ല പോലും
സമയമായില്ല പോലും
ക്ഷമയെന്റെ...)
:)

Anas Mohamed said...

കൊള്ളാം .... സെറീന.....Keep writing...

Melethil said...

സെറീന , നീ എഴുതുന്ന ചില വരികള്‍ക്ക് , ഒന്നല്ല നൂറു സല്യുട്ട് ചെയ്യണം.
"അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍", ഹോ !

Anonymous said...

Once we gained or made words easily. thats my experience. Now I cannot think words. I only dream words, they never come into being. so all you write, by reading, I find I am happy over your success in poetry. regards

steephengeorge said...

???