14.6.09

അരികുകള്‍ മാഞ്ഞു പോകുന്ന കരയില്‍

എന്‍റെ വാക്കിന്‍റെ പക്ഷിച്ചിറകുകള്‍
എത്ര പറന്നാലും കാണില്ല
ചില നേരം അതിന്‍റെ കൂടുകള്‍,
മഴയെ മാറാപ്പ് കെട്ടിയ
മേഘങ്ങള്‍ പോലെ അകം
ഇരുണ്ടു തൂങ്ങുമ്പോള്‍
അതിനേതു വാക്ക്?
ചില നേരം,
ചില്ലുപാത്രം കണക്കേ വീണു ചിതറും,
പഴന്തുണിത്തുണ്ടു പോലാരോ തുടച്ചിടും,
കരിമൂലയില്‍ മറന്ന മണ്‍പാത്രമാവും
അന്നേരമൊക്കെയും തിരഞ്ഞു വന്നു
കണ്‍ നിറയ്ക്കും നിന്നോട്
ഇവിടെയുണ്ടെന്നു പറയാന്‍ ഏതു വാക്ക്?
എന്നും തുറന്നു നിറംകെട്ട കത്തിന്‍ മടക്കില്‍
അടര്‍ന്നു പോവാന്‍ മടിച്ചിപ്പോഴും നനഞ്ഞ മുഖം
കുനിച്ചിരിക്കും വാക്കിന്‍ പൂര്‍വ ജന്മം.
മരുഭൂമി പൊള്ളും കരച്ചിലായി
നിന്‍റെ ഉള്‍ക്കാറ്റ് വന്നീ വാതില്‍ കുലുക്കെ,
അടയാത്ത മുറി,നിനക്ക് ഞാനെന്നു
പറയാന്‍ എനിക്കേതു വാക്ക്?
വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍ .

23 comments:

അനിലന്‍ said...

:(

the man to walk with said...

ishtaayi

ഹാരിസ് said...

വെറുമൊരു വാക്കിനക്കരയിക്കരെ...

ചേച്ചിപ്പെണ്ണ് said...

മരുഭൂമി പൊള്ളും കരച്ചിലായി
നിന്‍റെ ഉള്‍ക്കാറ്റ് വന്നീ വാതില്‍ കുലുക്കെ,
അടയാത്ത മുറി,നിനക്ക് ഞാനെന്നു
പറയാന്‍ എനിക്കേതു വാക്ക്?

സെറീനയെ വായിച്ചു വെറുതെ നൊമ്പരപ്പെടാന്‍ വന്നതാണ്‌ ഈ വഴി
നിരാശ പ്പെടുത്തിയില്ല നീ ഇത്തവണയും ....

വാക്കുകള്‍ക്ക് മനസ്സിലാക്കപ്പെടുന്നതിനെക്കാള്‍ ഇഷ്ടം ,
മനസ്സിലാക്കപ്പെടാതിരിക്കാനാണ് ....

ശ്രീഇടമൺ said...

വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍...
നന്നായിട്ടുണ്ട് കവിത...
ആശംസകള്‍...*

സന്തോഷ്‌ പല്ലശ്ശന said...

nalla kavitha

ലേഖാവിജയ് said...

നിനക്കു ഞാനെന്നു പറയാന്‍ എന്റെ കയ്യിലൊരു വാക്കുണ്ട് സെറീന.വേണോ..?:)

Melethil said...

ഇഷ്ടായി!

ശ്രീ said...

“വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍”

നന്നായിരിയ്ക്കുന്നു...

നജൂസ് said...

വാക്കുകളിടറന്നു. മാഞ്ഞു പോകല്ലേ... :(

Anonymous said...

വാക്കിന്റെ പെരുവഴിയില്‍ എത്ര നടന്നിട്ടും
എത്തുന്നതെയില്ല ഞാന്‍...

shailan said...

വാക്കിന്റെ പെരുവഴിയില്‍ എത്ര നടന്നിട്ടും
എത്തുന്നതെയില്ല ഞാന്‍...

SHYLAN said...

വാക്കിന്റെ പെരുവഴിയില്‍ എത്ര നടന്നിട്ടും
എത്തുന്നതെയില്ല ഞാന്‍...

നൊമാദ് | ans said...

മുഴുവനാക്കാതെ പോയൊരു സങ്കീര്‍ത്തനം.

...പകല്‍കിനാവന്‍...daYdreaMer... said...

ഒരു മൌനം.. ഒരു നോട്ടം .. ഒരു തുള്ളി കണ്ണുനീര്‍ .. അനേകം വാക്കുകള്‍ക്കു പകരമാകും..

നന്ദ said...

:(

son of dust said...

പാഴായി പോവന്ന വാക്കിനെ കുറിച്ചോ??

junaith said...

വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍..

വാക്ക്‌ കൈപ്പിടിയിലുണ്ട് സെറീനാ,ധൈര്യമായ്‌ നടന്നോളൂ .

Binu Anamangad said...

“വാക്കിന്റെ പെരുവഴിയില്‍ എത്ര നടന്നിട്ടും
എത്തുന്നതെയില്ല ഞാന്‍...!!”

Mahi said...

നന്നായിട്ടുണ്ട്

വല്യമ്മായി said...

മുഴുവനായി പറയാനോ എഴുതാനോ കഴിയാത്ത,അഥവാ എഴുതിയാല്‍ തന്നെ മുഴുവനായി മനസ്സിലാക്കാന്‍ കഴിയാത്ത വാക്കുകളുടെ ബലത്തിലല്ലേ നമ്മളൊക്കെ നിലനില്‍ക്കുന്നത് തന്നെ :)

വരവൂരാൻ said...

“വാക്കിന്‍റെ പെരുവഴിയില്‍
എത്ര നടന്നിട്ടും എത്തുന്നതേയില്ല ഞാന്‍”

നന്നായിരിയ്ക്കുന്നു...

steephen said...

<>