ഇത് പണ്ടേ മുറിഞ്ഞ ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ വെയില്‍.
അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍
കളിക്കോപ്പുകള്‍ ,
അതിനുമുള്ളില്‍ ഒരകമുണ്ട്,
ഭൂമിയെ കൊതിപ്പിച്ച ഹൃദയ ഋതുക്കള്‍
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍
ഭൂമിയെ കൊതിപ്പിച്ച ഹൃദയ ഋതുക്കള്‍
നടന്നതിന്‍ കാല്‍പ്പാടുകള്‍ ,
ആരും കാണാതെ നോക്കിയ കണ്ണാടികള്‍
പൊള്ളുന്നു,
കത്തും കല്ലടുപ്പിനരികെയെന്ന പോല്‍
ഇനി വരും വേഗം വേഗമെന്നൊരു കര,
മുറിവുകള്‍ ചേര്‍ത്തു തുന്നും ഇരുമ്പുവിരല്‍ ,
ഒരു കുതിപ്പില്‍
തിളച്ചു പൊന്തി
കവിഞ്ഞു ചിതറി
തീ കെടുത്തി,
തീരണം ജന്മ പാചകം.
19 comments:
ഈശ്വരാ...
ഇത് പണ്ടേ മുറിഞ്ഞ ഒരു ഉടല്‍,
ഉള്ളില്‍ മഴയ്ക്കൊരു വീടുണ്ടെന്നു ആരും പറയില്ല,
അത്രയും ചിതറിയ ഒരു വെയില്‍.
നന്നായിട്ടുണ്ട്...
അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍.....
എല്ലാം എന്റെയാ.എന്റെ മനസ്
നന്നായിട്ടുണ്ട്
കവിതയുള്ള വരികള്‍..
ആശംസകള്‍.
തിരക്കായതിനാല്‍ ഈ വഴിയൊന്നും വരാന്‍ കഴിഞ്ഞിരുന്നില്ല...
നല്ല വായനയ്ക്കായ് ഇനിയും വരാം...
അക്ഷരങ്ങളെ ഏതു വിധത്തില്‍ ചേര്‍ത്തു വെച്ചാലും പറയാനാവുന്നില്ല സെറീന, ഓരോ വായനയിലും ഉള്ളില്‍ എന്താണ് പിടയുന്നതെന്ന്! ഒരു നെടുവീര്‍പ്പിനെ ഇവിടെയുപേക്ഷിച്ചു പോവുക മാത്രം ചെയ്യുന്നു :|
നന്ന്
ഉള്ളില്‍ത്തൊടുന്ന കവിതകളെ ഞാനിനി “ സെറീന” എന്നു വിളിക്കും :)
ലേഖ യു സെഡ് ഇറ്റ് !
സെറീന...ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടെത്തിയത്. ശക്തവും യാധാര്‍ഥ്യബോധവും ഉള്‍ക്കൊള്ളുന്ന എഴുത്ത്. നല്ലൊരു കവിതാ ആസ്വാദിക അല്ലായിരുന്നിട്ടും സെറീനയുടെ വാക്കുകള്‍ എന്നെ അസ്വസ്ഥയാക്കി.
ഹും!!!!
വായനക്കാരുടെ ഉള്ള് ഇത്രമാത്രം പിടയുമ്പോള്‍ , കണ്‍ കോണുകളില്‍ എന്തിനെന്നറിയാതെ നനവ് പടരുമ്പോള്‍
സെറീന , നീ ഇത്രമാത്രം ....
(മലയാളത്തില്‍ കമന്റാന്‍ സാധിച്ചത് ഇപ്പഴാ , എന്റെ മംഗ്ലീഷ് കമന്റ് ഞാന്‍ ഡിലീറ്റ് ചെയട്ടെ !)
എടുത്തു വച്ചിട്ടുണ്ട്
സമയമാകട്ടെ!
(സമയമായില്ല പോലും
സമയമായില്ല പോലും
ക്ഷമയെന്റെ...)
:)
കൊള്ളാം .... സെറീന.....Keep writing...
സെറീന , നീ എഴുതുന്ന ചില വരികള്‍ക്ക് , ഒന്നല്ല നൂറു സല്യുട്ട് ചെയ്യണം.
"അകം മുഴുവന്‍ തോരാനിട്ട കുഞ്ഞുടുപ്പുകള്‍", ഹോ !
Once we gained or made words easily. thats my experience. Now I cannot think words. I only dream words, they never come into being. so all you write, by reading, I find I am happy over your success in poetry. regards
Post a Comment