22.12.09

ഡിസംബര്‍

ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെ
വിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി
കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു.
കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം
അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
കവിത,
സ്നേഹം,
കൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
കവിത
ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.

ഡിസംബറേ, എന്‍റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്ന
പ്രീയപ്പെട്ട മഞ്ഞു മാസമേ നന്ദി. ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം.
കുഞ്ഞുങ്ങളുടെ പിറന്നാളല്ലാതെ മറ്റൊരു മാസവും തീയതിയും
ഓര്‍ത്തു വെയ്ക്കാത്ത ഞാന്‍ ഡിസംബര്‍ ഓര്‍ത്തു വെയ്ക്കുന്നു
കൂടെ കൂട്ടിയ എല്ലാവര്‍ക്കും നന്ദി. സ്നേഹം.

47 comments:

പകല്‍കിനാവന്‍ | daYdreaMer said...

കവിത,
സ്നേഹം,
കൂട്ട്,
മഞ്ഞു മാസമേ നന്ദി.

the man to walk with said...

a humble aniverssary wish..
december is simply wonderful..
best wishes

സോണ ജി said...

മഞ്ഞു മാസമേ നിനക്ക് നന്ദി ; ഒപ്പം ചേച്ചിക്കും ഈ കവിതക്കും !

ഹാരിസ് said...

എത്ര വേഗം...
(പടച്ചോനേ,എന്തിനിത്ര വേഗം...?)

ലേഖാവിജയ് said...

മഞ്ഞു മാസമല്ലേ.
പിറന്നാള്‍ സമ്മാനമായി ഒരുമ്മ :)

അനിലന്‍ said...

ഒരു വയസ്സു തികഞ്ഞ കുഞ്ഞേ
നിനക്കൊരു മഞ്ഞുടുപ്പ്!

അനിലന്‍ said...

ഒരു വയസ്സു തികഞ്ഞ മഞ്ഞേ
നിനക്കൊരു കുഞ്ഞുടുപ്പ്! :)

വല്യമ്മായി said...

ഒരോ നിമിഷവും ഒരുപാടൊരുപാട് കവിത വിരിയട്ടെ.

ആശംസകള്‍

തറവാടി said...

ബ്ലോഗിന് ജന്മദിനാശസകള്‍ :)

തറവാടി said...

ഓ സോറി, ജന്മ മാസാശംസകള്‍ ;)

ശ്രദ്ധേയന്‍ said...

ബൂലോകത്തെ
കവിതയുടെ പച്ചപ്പ്‌
ഈ പച്ചയത്രേ!
ഇനിയുമിത് പടര്‍ന്ന്
ഭൂലോകത്തെ മൂടുമത്രെ!
ആശംസയോടൊപ്പം,
ശിഷ്യത്വം
ആരാധന
സൗഹൃദം.

ശ്രീ..jith said...

ഒരു മഞ്ഞു മാസത്തിന്റെ ഓര്‍മ്മക്കായ്‌ ..ഹിമ ബിന്ദുവിന്റെ പരിശുദ്ധിയില്‍ തിളങ്ങി നില്‍ക്കട്ടെ ഈ ഹരിതകം .. നിറഞ്ഞ മനസ്സോടെ ആശംസകള്‍

ആഗ്നേയ said...

പിറന്നാൾമുത്തം :-)
ഒരുപാട് കവിതകളിനിയും വിടരട്ടെ

കുഞ്ഞാവ said...

aashamsakal........
sasneham
Junaith

Rare Rose said...

അപ്പോള്‍ ഈ പച്ച പടര്‍ന്നു കേറിയത് ഒരു മഞ്ഞു മാസത്തിന്റെ കൈ പിടിച്ചാണല്ലേ.
ആയോര്‍മ്മയില്‍ പോലുമൊരു കവിത വിരിയിച്ച സെറീനയ്ക്ക് സ്നേഹം നിറഞ്ഞൊരു പിറന്നാളുമ്മ..:)

Nilofer said...
This comment has been removed by the author.
കുമാരന്‍ | kumaran said...

നവം നവങ്ങളായ മൊഴിമുത്തുകളാല്‍ സമ്പന്നമാവട്ടെ പുതുവര്‍ഷവും..!

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:))
ആശംസകള്‍

പ്രയാണ്‍ said...

സ്നേഹം,
കൂട്ട്,
കള്ളം,
മുറിവ്,
മരുന്ന്,
വഴക്ക്
പ്രണയം,
സന്തോഷം,
കരച്ചില്‍,
പിന്നെയും
സ്നേഹം
കവിത
ഇതെല്ലാം ഇനിയും വന്നു നിറയാന്‍ ഒരുപാട് ഡിസംബറുകള്‍ മുന്നില്‍..........
(അപ്പൊഴല്ലെ ഞങ്ങള്‍ക്ക് ഇനിയും ഇതുപോലെ കവിതകള്‍ കിട്ടുള്ളു)
സ്നേഹം നിറഞ്ഞ ആശംസകള്‍....................

അരുണ്‍ ടി വിജയന്‍ said...

എന്റെയും സ്‌നേഹം :)

പാമരന്‍ said...

congrats!

Melethil said...

എല്ലാ ആശംസകളും, പച്ചേ, കവിതയുടെ പച്ചേ

വിഷ്ണു പ്രസാദ് said...

നീ എഴുതുന്നു.
അതുകൊണ്ട്, നീ ഉണ്ട്.
അതു തന്നെ സന്തോഷം.

ചന്ദ്രകാന്തം said...

മഞ്ഞുകാലത്ത്‌ തളിര്‍ത്ത കവിതേ..
നിനക്കെന്റെ പിറന്നാളാശംസകള്‍.

Pramod.KM said...

കഥയില്‍ ഇല്ലാത്ത പോലെ കടന്നുവന്ന കവിതയ്ക്ക് നന്ദി:)

ചേച്ചിപ്പെണ്ണ് said...

സ്നേഹം ...നന്ദി ...
ഒന്നാം പിറന്നാള്‍ ആശംസകള്‍ ......

നൊമാദ് | ans said...

ഒറ്റ മഴയായിരുന്നു, നിര്‍ത്താതെ

~സ്നേഹം നിറഞ്ഞ സന്തോഷം~

ഉമ്പാച്ചി said...

നീ പുതിയ കലണ്ടറ് തൂക്കിയോ ചുമരില്‍
തെല്ലുദാസീനതയോടെ?
വരും കൊല്ലത്തിന്‍റെ
എല്ലാ കള്ളികളിലും നിറയട്ടെ
വാക്കുകള്‍...വാക്കുകള്‍

sUniL said...

keep going! all the best!

ജ്വാല said...

ഹൃദയം നിറഞ്ഞ ആശംസകള്‍.

നഗ്നന്‍ said...

ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍
അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.

ഇനി കർട്ടൻ തുറക്കുമ്പോൾ അതവിടെ കാണാതാകട്ടെ.

മഞ്ഞുക്കാലത്തെ ഒറ്റപ്പെടലിന്റെ ഒരു കവിത വായിച്ച് ശ്വാസംവിട്ടതേയുള്ളൂ.

അപ്പോഴാണീ കവിത.

കൂട്ടംകൂടൽ തുടർന്നുപോകട്ടെയെന്നാശംസിയ്ക്കുന്നു.

ഭൂതത്താന്‍ said...

പിറന്നാള്‍ ആശംസകള്‍

വയനാടന്‍ said...

വാക്കുകളുടെ, വരികളുടെ, കവിതകളുടെ ഈ പച്ചപ്പ്‌, ഒരിക്കലും വാടാതിരിക്കട്ടെ എന്നു ഹൃദയം നിറഞ്ഞ ആശംസകൾ, പ്രാർത്ഥനകളും

സനാതനൻ | sanathanan said...

കഥയിൽ ഇല്ലാത്തപോലെ അവൾ വാതിൽ തുറന്ന് പുറത്തെപച്ചയിലേക്ക് പറന്നുപൊങ്ങുന്നത് കാണാൻ കാത്തിരിക്കുന്നു.ആശംസകൾ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ത്യാഗമേ നിന്റെ പേരൊ വൈയിനെന്ന്?
ഞാനും നുണയട്ടെ ഈ ദു:ഖചഷകം
എന്‍ കൂട്ടൂകാര്‍ക്കായ്!........കവിത നന്നായിരിക്കുന്നു

അഭിജിത്ത് മടിക്കുന്ന് said...

ഡിസംബറേ നന്ദി മഞ്ഞുടുപ്പിനൊപ്പം ഈ പച്ചപ്പും തന്നതിന്.
ആശംസകള്‍ സെറീനച്ചേച്ചി.

കിനാവ് said...

! :)

അനില്‍ വേങ്കോട്‌ said...

സമയത്തെ രേഖീയമായ ഞാത്തുകളിൽ നിന്നു നീ പറിച്ചെടുത്ത് സ്ഥലത്തിൽ വിരിച്ചിടുകയായിരുന്നു കവിതകളിലൂടെ. വട്ടത്തിൽ സ്ഥിരമായി ആവർത്തിക്കുന്ന കാലത്തിന്റെ യാദാസ്ഥികതയെ മുറിച്ചു കടക്കാൻ സഹായിച്ചത് നിങ്ങളിൽ ചിലരാണ്.കാലമെന്നൊന്നില്ല എന്ന് ഓർമ്മപ്പെടുത്തിയ വാക്കുകളുടെ പ്രണയം സമയത്തെ കൂറുവച്ചിരിക്കുന്നു. അവിടെ ജനുവരി തുടക്കമാവുന്നില്ല.പുതിയ കവിത തന്നു ഉണർത്തും വരെ .....

ഉമ്പാച്ചി said...

പകലിനെ
ഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു

വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു

തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു

എനിക്കീ പഴയ കവിത ഇവിടെ വെക്കാന്‍ തോന്നുന്നു...
നിനക്ക്

സെറീന said...

എല്ലാവര്‍ക്കും നന്ദി, സ്നേഹം.
പുതുവത്സരാശംസകള്‍..

Anonymous said...

aashamsakal....

nanda said...

ആശംസകള്‍, സെറീന.
നന്മയുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, നിലക്കാത്ത കവിതയുടെ ഒരു പുതിയ വര്ഷം നേരുന്നു..

asmo said...

nilakkaatha kavithaa pravaaham
ashamsikkunnu.
asmo.

son of dust said...

ഒന്നേ ആയള്ളോ..
കൊറെ വായ്ച്ച പോലെ.
വായ്ച്ചപ്പോഴൊക്കെ തുളുമ്പിയതു കൊണ്ടാവണം
നിറയെ ഉണ്ടായിരുന്നു..
ആശംസകൾ
ഇനിയും നിറഞ്ഞിരിക്കട്ടേ.

രാമൊഴി said...

ആശംസകള്‍..
അതീവ ഹൃദ്യമാണ്‌
സെറീനയുടെ കവിതകള്‍!!

jiths said...

ways to go.... :)

ഹാരിസ്‌ എടവന said...

സ്നേഹം
നന്ദി