ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍.
അന്നേരം, മരണാനന്തരം ദൈവത്താല്‍
ഉണര്തപ്പെടുന്ന ശരീരത്തെ പോലെ
പോയ കാലങ്ങളുടെ തിരയൂറ്റവുമായി
എന്റെ കടല്‍ ഉണരും.
യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര് പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.
കാലങ്ങളായി നങ്കൂരമിട്ട കപ്പലുകളില്‍
ഇരുന്നിരുന്നു മരിച്ച അനേകം പേരുടെ
മുഖങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങും.
ഘടികാരകാരസൂചികളെ കുസൃതിയ്ക്കു
മുന്‍പിലേയ്ക്ക് തിരിച്ചു വെച്ച
വികൃതി ചെക്കനായി ദൈവം
അവരുടെ കാലത്തെ തിരിച്ചു കൊടുക്കാനൊരുങ്ങും.
പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
ജീവിതമെന്ന് പേരുള്ള ആരോ
മൂന്നു വട്ടം കൂകി
ആ രാത്രിയെ മരിപ്പിയ്ക്കും.
ഓരോ പ്രഭാതവും ചിറകുകള് വിരിച്ചു നിന്ന്
നെറുകയില്‍ കൈവെയ്ക്കും,
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.
Subscribe to:
Post Comments (Atom)
33 comments:
അന്നത്തിലേയും കണ്ണീരിലേയും ഉപ്പ്!
ജീവിതങ്ങളേ...കപ്പലോട്ടങ്ങളേ...
പൈറേറ്റ്സ് ഓഫ് കരീബിയന്‍...
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.
ഓരോ പ്രഭാതവും ചിറകുകള് വിരിച്ചു നിന്ന്
നെറുകയില്‍ കൈവെയ്ക്കും,
ജീവിതം മുഴുവന്‍ മരിച്ചു കൊള്ളുക.
ശരിക്കും മരിച്ചുകൊണ്ടിരിക്കുകയാണ്, ജീവിക്കാനായി
Pirates of the Caribbean!!
(Off topic: @Junaith- while reading I also thought same. may be fantasy world fascinating us than life.)
>>യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.>>
എന്റെയുള്ളിലും, അതെ!
വായിച്ചപ്പോള്‍ വീണ്ടും ആര്‍ത്തു വരുന്നു, ക്ലാവ് പിടിച്ച ഘടികാര സൂചികള്‍ പിന്നോട്ടില്ലെന്ന് വാശിപിടിക്കുന്നു.
എന്തു വ്യത്യസ്തമാണു ഇവിടത്തെ ഓരോ കാഴ്ചകളും..
ഉള്ളിലിങ്ങനെയെത്ര കടലുകള്‍ ആര്ത്തലയടിച്ച് കേറി വരുന്നു..ജീവിതം അതിരു കെട്ടി തിരിച്ചിടങ്ങളോളം വന്നു പിന്‍വാങ്ങുന്നു..
എന്തുപറയാനാ ..യാത്രമുടങ്ങിയവരുടെ മാത്രം കടൽ..:(
ക്ഷണികവിസില്നാദവും
ജീവിത കപ്പലോട്ടങ്ങളും....
തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ
കണ്ണു ചിമ്മല്‍....
kadal ...
പക്ഷെ, കപ്പല്‍ നഗരം കടക്കുന്ന മാത്രയില്‍
ജീവിതമെന്ന് പേരുള്ള ആരോ
മൂന്നു വട്ടം കൂകി
ആ രാത്രിയെ മരിപ്പിയ്ക്കും.
ശക്തമായ രചന
കവിതയെ കവിതയിൽ മാത്രം വായിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്.. പെണ്ണെഴുതിയ കവിത എന്നല്ലാതെ കവിതയെ കവിതമാത്രമായി...അപ്പോൾ കടലിനെ കര എന്നു വായിക്കുമോ? തിരയനക്കങ്ങളില്ലാതെ കടലിനടിയിലും ഉറഞ്ഞുകിടക്കുന്ന ഉണരാത്ത കരയെന്ന്??
യാത്രമുടങ്ങിയവരുടെ കടൽ..!!
നിനക്ക് മാത്രം എഴുതാന്‍ കഴിയുന്നത്.... ഒന്നും മിണ്ടാതെ തിരികെ പോയതാണ്. തിരികെ വന്നു ഇത്രയും എഴുതി പോകുന്നു
എല്ലാവരിലും ഒരു കടലുണ്ട്.
ചിലർക്കത് കാണാം.
ചിലർക്കത് ഉപേക്ഷിക്കാം.
ചിലർക്കതിൽ കപ്പലുകളാകാം,
യാത്രപോകാം.
മടങ്ങി വരാം.വരാതിരിക്കാം.
കാറ്റു കൊണ്ട് ചൂണ്ടലിടാം.
കരയ്ക്കിരുന്ന് തിരയെ ശപിയ്ക്കാം.
ഇനിയും ഏറെ ചെയ്യാം......
ഈ കടൽ പതിവു പൊലെ പ്രക്ഷുബ്ധം!
പക്ഷെ ഏറെ കാഴ്ചകളുള്ളത്!!
ഈ കടലിനെ ഞാൻ അറിയുന്നില്ല സറീനാ.
മൂന്നു വട്ടം തള്ളീപ്പറയുന്നു.
സുധ
വാക്കുകള്‍ കലമ്പുന്നു
അഴിമുഖം കടന്ന കപ്പലിന്റെ നങ്കൂരം ഈ പിന്‍വിളിയില്‍ കുരുങ്ങി അല്പനേരം. അടക്കം ചെയ്ത കടലിന്റെ നെഞ്ചില്‍ ഒരു നീര് വച്ച തുന്നിക്കെട്ടു പോലെ, ആശംസകള്‍!
ജീവിതം മുഴുവന്‍ മരിച്ചുകൊണ്ടേയിരിക്കും..
ജീവിചുകൊണ്ടിരിക്കുക = മരിച്ചുകൊണ്ടിരിക്കുക = ജീവിചുകൊണ്ടിരിക്കുക...
ഓര്മിപ്പിക്കാതെ..സെറീനാ
:)
സെറീനത്താത്താ...
ഒന്നും പറയാനില്ല.
കൂടെ ഞാനും അസ്തമിക്കുന്നു.
(ദയവായി ഇനിയും ഇങ്ങനെ...)
ജീവിതം മുഴുകെ മരിച്ചു ജീവിച്ചു കൊള്ളുക ...
ജീവിക്കാനായി ദിനംപ്രതി മരിച്ചു കൊണ്ടിരിക്കുന്നു നമ്മള്.
"കാലങ്ങളായി നങ്കൂരമിട്ട കപ്പലുകളില്‍
ഇരുന്നിരുന്നു മരിച്ച അനേകം പേരുടെ
മുഖങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങും"
ആത്മാവിലേക്ക് ഉള്ള ഒരു ജാലകം ഈ വരികള്‍ ...ആശംസകള്‍ !!!
ഉറക്കം വൈകുന്ന രാത്രികളില്‍ കേള്‍ക്കുന്നു
നഗരം കടന്നു പോകുന്ന കപ്പലുകളുടെ
വിദൂരവും ഏകാന്തവുമായ സൈറണ്‍
കൊതിപ്പിച്ചു
ഈ വരികള്‍
ആദ്യം ആകര്‍ഷിച്ചത് ബ്ലൊഗിന്റെ ഡിസൈന്‍ ആണ്. വളരെ സിമ്പ്ള്‍ ആയതിനാല്‍ വായിക്കാന്‍ കൊതിപ്പിക്കും.പിന്നെ എന്നെ ആ വരികള്‍ ആകര്‍ഷിച്ചു....
കടലു പൊലെ ആകര്‍ഷിച്ചു.
ഇതൊരു വേറിട്ട ശബ്ദം..
ഇനിയും തുടരുക..
എല്ലാവിധ നന്മകളും
beyond words!!
beyond words!
പുതിയ പോസ്റ്റിനുള്ള സമയം കഴിഞ്ഞല്ലോ
nice poem.
keep posting. will come again
www.ilanjipookkal.blogspot.com
pacha kandappol njan ee vazhi vannnathaa ... യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര് പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.
pedi peduthunna varikal... valare nannayirikkunnu iniyum dhaaraalam ehuthaan kazhiyatte ..bhaavukangal...
Vannu.kandu.aashamsakal.
യാത്ര മുടങ്ങിയവരുടെ മാത്രം കടലാണ്.
അതിന്റെ പ്രാചീനമായ തീരങ്ങളില്‍
ശംഖുകള്‍ക്കുള്ളില്‍ നിന്ന്
രണ്ടു പേര് പുറത്തിറങ്ങും.
തുരുമ്പിച്ച ശരീരങ്ങള്‍ കൊണ്ടു
എവിടെയായിരുന്നു ഇത്ര കാലവുമെന്ന്
കെട്ടിപ്പിടിക്കും.
Post a Comment