19.12.08

ഇനി എനിക്ക് ഏഴായി ചിതറണ്ട
തുളുമ്പി പോകാതെ ആകാശം ഒതുക്കി വെച്ച
എന്‍റെ കടലിനിപ്പോള്‍ ഭൂമിയിലേക്കുള്ള വഴിയറിയാം,
പെയ്തു തോര്‍ന്നു കണ്ണാടി ചില്ല് പോലെ
സുതാര്യമായ മേഘങ്ങളെ കോര്‍ത്തെടുത്തു
ആകാശത്തിനു കുറുകെ ഞാന്‍ മഴവില്ലാകും,
പക്ഷെ ഇനിയെനിക്ക് ഏഴായി ചിതരേണ്ട,
കാഴ്ച്ചയുടെ ഇന്ദ്രജാലമാകേണ്ട,
ഒരു കാര്‍മേഘ വഴിയിലും ചിതറാതെ
ഒരൊറ്റ നിറമുള്ള മഴവില്ല്...

4 comments:

ഭൂമിപുത്രി said...

അപ്പോൾ പേരും മാറ്റേണ്ടിവരുമല്ലൊ സെറീനാ.

sereena said...

ഒറ്റ നിറത്തില്‍ തെളിയുമ്പോള്‍ ഭൂമിപുത്രിയ്ക്ക്
ഇഷ്ടമുള്ള പേരു വിളിയ്ക്കു‌....

വരവൂരാൻ said...

ഇനിയെനിക്ക് ഏഴായി ചിതരേണ്ട,
കാഴ്ച്ചയുടെ ഇന്ദ്രജാലമാകേണ്ട,
ഒരു കാര്‍മേഘ വഴിയിലും ചിതറാതെ
ഒരൊറ്റ നിറമുള്ള മഴവില്ല്...

പക്ഷെ മഴയും അങ്ങിനെ വേണമെന്നു വാശി പിടിക്കരുത്‌
മനോഹരമായിരിക്കുന്നു

steephen George said...

!!