തുറക്കാതെ തൊട്ടു നോക്കുമ്പോള്‍ പോലും
ഉള്ളിലെന്തോ പിടയുന്നു.
ജീവനേ എന്നാവണം സംബോധന
കടലിരമ്പം പോലെന്തോ നിറയുന്നുണ്ട്.
വാതില്‍ വിടവിലൂടിത്
അകത്തേയ്ക്കു വന്നു വീഴുമ്പോള്‍
മണ്ണിനടിയില്‍ നിന്നുള്ള അനക്കം പോലെ
കാലുകളിലെന്തോ പെരുത്തു
ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.
കാണണം,
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
ഇനിയുമെന്തൊക്കെയാവും?
ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്
(പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്)
Subscribe to:
Post Comments (Atom)
24 comments:
നന്നായിരിക്കുന്നു
നല്ല ആശയം, നല്ല വരികള്‍
ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.
നന്നായിട്ടുണ്ട്...
എല്ലാ ഭാവുകങ്ങളും...
Nice..
ആശംസകള്‍ !
നന്നായിരിക്കുന്നു
:)
'സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.'
ആശയവും അവതരണവും മികച്ചത്..
മനസില്‍ കടലിരമ്പം സൃഷ്ടിക്കുന്ന വരികള്‍..... നന്ദി....
കൃഷ്ണ മണികളില്‍ ഇരുത്തി
ഇമയടച്ച് തിരികെ കൊണ്ട് പോരണം
വാക്കുകൾകൊണ്ടുള്ള അലങ്കാരതുന്നലുകളില്ല..ഗഹനമായ ആശയങ്ങളുടെ
അഗാധതയുമില്ല..എന്നിട്ടുംഞാനീകവിത ഇഷ്ടപെടുന്നത് അതിന്റെലാളിത്യംകൊണ്ടായിരിക്കാം..
തൊടാതെ, തുറക്കാതെ, വെറുതെ ഒന്ന് നോക്കുമ്പോള്‍ പോലും ഉള്ളു പിടയുന്നുണ്ട്...
ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന ഈ കത്ത്
...
എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും. ക്ഷമിക്കുക
സുഖമില്ലാതിരുന്ന അച്ചച്ചന്റെ ( father in low ) വേര്‍പാടിന്റെ ലീവും കഴിഞ്ഞു വന്നതേയുള്ളൂ
ഇതാ , പച്ചയിലും ഒരു മരണത്തിന്റെ ഗന്ധം .....
എനിക്കിനിയും കരയാന്‍ വയ്യാ , എന്റെ സെറീന ...!
'ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,'
ഇത് മതി. അഭിനന്ദനങ്ങള്‍
വായിച്ചു എന്നല്ല...
കണ്ടു.....
അനുഭവിച്ചു......
നന്നായിട്ടുണ്ട്..ആശംസകൾ...!
എപ്പോഴുമെപ്പോഴുമിങ്ങനെ ഒരു തേങ്ങലിന്റെ വക്കോളമെന്നെയിങ്ങനെ കൊണ്ടു നിര്ത്തുന്നതെന്തിനാണു സെറീനാ..:(
വളരെ നന്നായിരിക്കുന്നു ....
നല്ല വരികള്‍
എന്തൊരടക്കം
Nalla kavitha
ഈ മഴയില്‍ നനയുന്നു, ഒരാള്‍ കൂടി.
ആദ്യമായിട്ടാണു കാണുന്നത്..മൊത്തമായൊന്നു അരിച്ചുപെറുക്കി.
ഒരുപാട് ഇഷ്ടമായി
ഒരു സുഹൃത്താണ് ലിങ്ക് തന്നത്...
ഓരോ കവിതകളും
തീവ്രമായിരുന്നു..
അതാവാം
ഒറ്റവായനയില്‍
ചില വരികള്‍ ആത്മാവിലേക്ക് കയറിപ്പോയത്...
ഇനിയും ഇതുവഴി വരും..
കവിതയുടെ കനലേറ്റുവാങ്ങാന്‍...
ആശംസകള്‍..
കണ്ടെത്താന്‍ വൈകിപ്പോയി.....
വരികളെല്ലാം വായിചെടുക്കുന്നുണ്ട്...
“സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.”
“മരിച്ചു പോയവള്‍ക്ക് വന്ന കത്ത്..“
!!!!!!
Post a Comment