20.10.09

ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം

അങ്ങനെയാരോ പറഞ്ഞെങ്കിലും
ആത്മഹത്യയല്ല അവസാനത്തെ കവിത.
ദൈവം വായിക്കുന്ന ആദ്യത്തെ കവിതയാണത്‌.

ജീവിതമെന്ന് പേരിട്ടു ഇത്രയും ദുരൂഹമായൊരു
വരിയെഴുതി വെച്ച ആ മഹാ കവി
ഇന്നേവരെ വായിച്ചിരിക്കാനിടയില്ല
നമ്മള്‍ പിടഞ്ഞു പിടഞ്ഞു എഴുതിയതൊന്നും.
ഇതെങ്കിലും വായിക്കട്ടെ!

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.
ഒരു തൊട്ടിക്കയറു പോലും പാഞ്ഞു പോകാത്ത
അതിന്‍റെ ആഴത്തിലെ ഇരുള് കണ്ടു,
പടച്ചോന്‍റെ കണ്ണ് നിറയുമ്പോള്‍
എന്‍റെ കടല് കാണിച്ചു കൊടുക്കണം.

ഒരിറ്റു ജലമില്ലാതെ നടന്ന വഴികള്‍ കണ്ടു
നെഞ്ചു പൊള്ളുമ്പോള്‍
സാരമില്ലെന്ന് കൈപിടിയ്ക്കണം.
ഏതു വേനലിലും ചുരക്കുന്ന
പാറകളെ കണ്ടിരിയ്ക്കില്ലേ ദൈവം?

അപ്പോഴായിരിയ്ക്കുമോ ജനന മരണങ്ങളുടെ
പുസ്തകം ദൈവമെന്നെ കാണിയ്ക്കുന്നത്,
ജീവിച്ചിരുന്നവരുടെ പേജുകളിലൊന്നും
എന്‍റെ പേരില്ലെന്ന്,ജനിയ്ക്കുന്നതിനു മുന്‍പേ മരിച്ച
കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് ഞാനുള്ളതെന്ന്
അപ്പോഴായിരിയ്ക്കുമോ പറയുന്നത്?

32 comments:

ഗുപ്തന്‍ said...

നീ അത്ഭുതപ്പെടുത്താതിരിക്കില്ല ദൈവത്തെപ്പോലും. നോവിക്കാതെയും.

അനിലന്‍ said...

നിന്നോട് മിണ്ടാനുള്ള ഭാഷ പാവം ദൈവമിപ്പോള്‍ പണിഞ്ഞുകൊണ്ടിരിക്കുകയാവും. അങ്ങേര്‍ക്ക് ബ്ലോഗുണ്ടെങ്കില്‍ നിനക്കെഴുതിയ മറുപടിക്കവിതകള്‍ അതിലുണ്ടാവും. ഒന്നു വായിക്കാനെന്തു ചെയ്യും?

Melethil said...

കുന്നിറങ്ങി വന്നപ്പോഴയ്ക്കും ഒരു കിണര്‍ കുഴിച്ചു വച്ചോ ?

ചന്ദ്രകാന്തം said...

ഒരു തൊട്ടിക്കയറു പോലും പാഞ്ഞു പോകാത്ത ആഴങ്ങളിലൂടെയാണല്ലോ സെറീനാ..നിന്റെ നിത്യസഞ്ചാരം..!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ദൈവമേ...

നൊമാദ് | ans said...

തോരാതെ പെയ്യുകയാണല്ലോ,
നനയുക തന്നെ

ലേഖാവിജയ് said...

എത്രപേരുടെ സങ്കടങ്ങള്‍ക്കൊപ്പം നടന്നാലാണ് ഈ
വേഷമൊന്നഴിച്ചുവയ്ക്കാനാവുക എന്നു ഇന്നലെയും കൂടി സങ്കടപ്പെട്ടു ദൈവം.

ആഗ്നേയ said...

മുഖം പതിഞ്ഞൊരു മനസ്സും തേടി നടക്കുന്നതിനിടെ ആഴമുള്ള കിണറുമായി നീയിതിപ്പോ കുറേയായി...
ആഴങ്ങളവിടെയുണ്ടല്ലോ ഒരു ദിവസം വന്നു ചാടാമല്ലൊ എന്നോര്‍ത്ത് ഞാനും ആശ്വസിക്കുന്നു..

പകല്‍കിനാവന്‍ | daYdreaMer said...

ദേ ഇപ്പൊ ദൈവത്തിന്റെ ഒരു ലിങ്ക് മെയിലില്‍.. നീ പോയി ഈ കവിത ഒന്ന് വായിക്കാന്‍.. :)

നമിച്ചു.

Seek My Face said...

goodd...

തണല്‍ said...

സെറീന,
ഒരു വാക്കുകൂടി കയ്യിലില്ലാ..ഈ പൊട്ടിത്തെറിക്കു പകരം വയ്ക്കാന്‍.
വല്ലാതെ അത്ഭുതപ്പെടുത്തുന്നുവെന്ന് ആരും കണ്ണുവെയ്ക്കാതിരിക്കട്ടേ!

കുമാരന്‍ | kumaran said...

വളരെ വളരെ നന്നായിട്ടുണ്ട്.

പാമരന്‍ said...

!

നജൂസ്‌ said...

ഒറ്റക്കണ്ണുകൊണ്ടെങ്കിലും അവനെ നോക്കിയാല്‍
രണ്ട്‌ കണ്ണും തുറന്ന്‌ വെച്ചവന്‍ നോക്കിക്കോളും.

നന്ദ said...

ഒന്നും മിണ്ടാതെ നിന്നെ കേട്ടു നില്‍ക്കുക മാത്രം ചെയ്യുമായിരിക്കും, ദൈവം.

പാവപ്പെട്ടവന്‍ said...

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.

ദൈവമേ നീ ഇതും അറിയണമേ..... പകലുരുകുന്ന നോവും.

junaith said...

ആത്മാവിലൊരു കിണര്‍ കുഴിച്ചു തന്നിട്ട്
ദാഹിച്ചു മരിയ്ക്കൂ എന്ന് പറഞ്ഞ
കുസൃതിയ്ക്ക് പകരം ഒരു കടലും
കൊണ്ടു തന്നെ പോകും ഞാന്‍.

കിനാവ് said...

കവിതയുടെ ദൈവമേ ഇതങ്ങേക്കുള്ള ഞങ്ങളുടെ മുന്നറിയിപ്പാണു; വായനക്കാരുടെ, ചുരുങ്ങിയ പക്ഷം എന്റെ.

ഒളിച്ചിരുന്നു ചിരിക്കണ്ട :)

അവനെ ഓര്‍ത്തു

ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്...

വികടശിരോമണി said...

ആഴമളക്കാനാവാത്ത ഇത്തരം കിണറുകളിൽ വീണു പിടയാനായി ഞാനെന്തിനാണ് ഇവിടെ വീണ്ടും വീണ്ടും വരുന്നത്?

Rare Rose said...

ഈ കടലിന്റെ ആഴങ്ങളിലേക്കു എന്റെ നോട്ടങ്ങളെത്തുന്നില്ലല്ലോ സെറീനാ.ദൈവത്തെ പോലും അമ്പരപ്പിക്കുന്നവളേ.,ഏതു വേനലിലുമുണങ്ങാത്ത ഉറവ പോലെ നീയിനിയും നിറഞ്ഞു തുളുമ്പുക..

വയനാടന്‍ said...

ദൈവമേ... അങ്ങയുടെ കൈയ്യൊപ്പുള്ള ഈ വരികളിൽ കണ്ണു തട്ടരുതേ....

കൊച്ചുതെമ്മാടി said...

ഈശ്വരാ......

mariam said...

സെറീന
ചില കോളേജ്‌ മാഗസിൻ പ്രയോഗങ്ങൾ കൊണ്ട്‌ ഒരു ഓട്ടോഗ്രാഫ്‌ കവിത. മറിച്ചിട്ടിട്ടും തിരിച്ചിട്ടിട്ടും അങ്ങനെയാണ്‌ തോന്നിയത്‌.

ഇപ്പൊ ഔട്ട്‌ ഓഫ്‌ ഫോം ആയിരിക്കുമെന്നു കരുതുന്നു. :-)

ചിതല്‍ said...

adayitta serinaa...

mmmmmmmmmmmmmmmmmmmmmmmmmmmmmmm

Ignited Words said...

ഈശ്വരാ....:(

എനിക്കൊന്നും മനസ്സിലായില്ല.ഈശ്വരനെ വിളിച്ച് പോയത് അത് കൊണ്ടാ...:):)

Jayakumar N said...

ഇഗ്നൈറ്റെഡ് വേര്‍ഡ്സ്
നല്ല കവിതയുള്ള പേരാണല്ലോ ചെങ്ങാതീ :)

Binu Anamangad said...

വായിക്കുന്നു, നിന്നെ............

ചേച്ചിപ്പെണ്ണ് said...

സമതലങ്ങളില്‍ പോയി പാര്‍ക്കാം.....
ഒരേ തലം ആവുമ്പോ ഇറങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ ....
....
ithinalla , next postina ...
athenthina disable aakkiyekkane ?

ദൈവം said...

താനെഴുതിവച്ച ലളിതമായൊരു വാക്കിനെ
എന്തിനാണാളുകൾ ഇത്രമാത്രം ദുരൂഹമാക്കുന്നതെന്ന്
വിസ്മയിക്കുകയാവും അപ്പോൾ ദൈവം.
തുടർന്ന് മൃദുവായി ദൈവം നിന്നെ പേരു ചൊല്ലി വിളിക്കും
ആ കണ്ണുകളിൽ കാണുന്ന മാലാഖക്ക് നിന്റെ ഛായയായിരിക്കും...

mukthar udarampoyil said...

നനയുക തന്നെ

നിലാവുപോലെ.. said...

സെറീന...
അതി ഭാവനയുടെ ഗിരി ശ്ര്യംഗത്തില്‍ കവയത്രി കയറി്‌ നിന്നിട്ട്‌ ഞങ്ങള്‍ പാവം വായനക്കാരെ നോക്കി കുസ്രിതി ചിരി ചിരിക്കുന്നു...കൊള്ളാം ! സെറീന ഇത്രയും മതി ! ഇതാണു്‌ ഞങ്ങളും പ്രതീക്ഷിക്കുന്നതു്‌ ട്ടോ

dna said...
This comment has been removed by the author.