എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,
ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?
തീപ്പിടിക്കുമ്പോള്‍ അമര്‍ത്തി വെച്ചിരുന്ന
വിലാപങ്ങള്‍ കൊണ്ട് ഒരേ നീറ്റലിന്റെ
ഒച്ചയില്‍ ഇതേ ചോദ്യം
ഞങ്ങള്‍ പരസ്പരം ചോദിക്കുന്നു.
Subscribe to:
Post Comments (Atom)
27 comments:
ഒറ്റമഴയിലെ ഒരു ചിത്രത്തിന്
എഴുതിയ അടിക്കുറിപ്പ്,
അതിങ്ങനെ ആയി..
ഇത്രയും മതി അതിന് നല്ല ചൂടുണ്ടാവാൻ....
ചിരട്ടക്കനലിന്റെ കവിത
അതായിരിക്കും ഇത്ര ചൂട്..
ആരൊക്കെയോ ചേര്‍ന്ന് ഒരായിരം സത്യം വിളിച്ച് പറയുന്ന ചൂട് കാണും ആ കനലിനു
അടുപ്പ് കല്ല്,
മൂന്ന് മുലകളുള്ള പെണ്‍തെയ്യം.
ചിരട്ട
ഓലക്കീറ്
വിറക്
വായിച്ച് തീരില്ല
അടുക്കള
nannaayittunt
ആ കവിതയ്ക്ക് ഒരു സ്വതന്ത്രമായ പുനര്‍ജന്മം ഉണ്ടാവാന്‍ ആഗ്രഹിച്ചിരുന്നു.
അത്രയ്ക്ക് കത്തിപ്പടര്‍ന്നിരുന്നു,
കമന്റുകള്‍.
ആഹ്.
നീറിപ്പുകഞ്ഞു.
ചിരകിയെടുത്ത വെളുത്ത ഹൃദയം...
:)
നല്ല വരികള്‍...
അത്രതന്നെ മതി ചിലപ്പോഴെങ്കിലും കനലാവാതെയിരിക്കാനും
എൽ പി ജിയോ ഇലക്ട്രിക് കുക്കിങ്ങോ ചെയ്യുമ്പോഴുണ്ടാകുന്ന നീറ്റലുകൾ എങ്ങിനെയാവും?
തീപ്പെട്ടു കനലായ്, കരിഞ്ഞ്,
എന്നിട്ടും
ഉള്ളില്‍ ഉറയുന്നുണ്ട് കവിതയുടെ നനവ് .
:-) നല്ല്ലവരികൾ.. ആശംസകൾ..!!
ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?
"ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം "
ഇത് ഗംഭീരമായിരിക്കുന്നു
ishtamaayi.
'ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?'
ഇത്രയും മതി നല്ല കവിതയാകാന്‍. അഭിനന്ദനങ്ങള്‍.
ആ രണ്ടാമത്തെ സ്റ്റാന്‍സ കറുത്തഹൃദയത്തെയും ചിരകിയെടുക്കുന്നു.
sereena I am late today !
nanum oru chirattayano ennu thonnippokunnu!
കനലായ്..
നന്നായിട്ടുണ്ട്.
എരിഞ്ഞുതീരുന്ന ചിരട്ടയും തേഞ്ഞുതീരുന്ന ഒരാത്മാവും...അതിമനോഹരമായിട്ടുണ്ട് ഇമേജുകളുടെ ഈ സങ്കലനം...അഭിനന്ദനങ്ങൾ....
ചിരട്ടകനലു പോലെ പൊള്ളിക്കുന്നുണ്ട് ചിലവരികൾ.. ആശംസകൾ
( )
🖤
Post a Comment