11.8.09

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ..

കാറ്റ് വിരിച്ച പായയില്‍
ഇല സൂര്യനോട്‌ ഇണ ചേര്‍ന്നാവണം
പച്ചയുണ്ടായത്
അതായിരിയ്ക്കും,
തനിച്ചു നിന്ന ചില്ലയുടെ
മെല്ലിച്ച വിരസതയ്ക്ക്
പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ
നിറയെ പൂക്കള്‍ വിരിഞ്ഞത്!

29 comments:

കണ്ണനുണ്ണി said...

നല്ല സങ്കല്പം

ജ്യോനവന്‍ said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] said...

വസന്തം

ചേച്ചിപ്പെണ്ണ് said...

കാറ്റ് വിരിച്ച പായയില്‍
ഇല സൂര്യനോട്‌ ഇണ ചേര്‍ന്നാവണം
പച്ചയുണ്ടായത്,
.....അങ്ങിനെ ആണെങ്കില്‍ പൂ ഉണ്ടായതോ ?

ഇതെനിക്കങ്ങട്ട് ദഹിക്കുന്നില്ലല്ലോ ന്റെ സെറീന ....
ക്ഷമിക്കണേ ....

അനിലന്‍ said...

ഒരുലച്ചിലില്‍ ആ പൂക്കളും കാറ്റ് തട്ടിയെടുക്കാതെ നോക്കിക്കോ!

ചാണക്യന്‍ said...

ഒന്നും മനസ്സിലായില്ലാ‍ാ‍ാ‍ാ.....ഇനിയിവിടെ നിന്നാല്‍ ഉള്ള വട്ട് മുഴുവട്ടാവും....ഞാന്‍ പോണൂ.....:):):):)

Anonymous said...

മുരടനക്കിക്കൊണ്ട്
ഒരു കുഞ്ഞ് വെയില്‍ ചോദിക്കുന്നു,
ഏതൊരോര്‍മ്മയിലാണ്
മരമിപ്പോഴും പൂക്കുന്നത്

pu. said...

പൂവ് കാറ്റിനുള്ളതാണ്
:)

Mahi said...

നല്ല കവിത

ലേഖാവിജയ് said...

ബോട്ടണിക്ക് എത്ര മുട്ട കിട്ടിയിട്ടുണ്ട് :)

എന്നാലും വായിച്ചു തീരുമ്പോള്‍ കുറെ പൂക്കള്‍

ഒരുമിച്ച് വിരിയുന്നുണ്ട് മനസ്സില്‍.

നജൂസ്‌ said...

പച്ചപിടിക്കാത്ത മരങളുടെ പൂക്കളത്രേ മഞ്ഞയാവുന്നത്‌

വയനാടന്‍ said...

തീർച്ചയായും തർക്കമുണ്ട്‌. അതുകൊണ്ടു തന്നെ കമന്റു ചെയ്യുന്നതിനേക്കാൾ നല്ലതാണല്ലോ കമന്റു ചെയ്യുന്നതിനേക്കാൽ നല്ലതാണല്ലോ.

സെറീന said...

ബോട്ടണിയ്ക്കും അല്ലാതെയും കിട്ടിയ
മുട്ടകള്‍ മാത്രമാണ് ലേഖേ ഓരോ പേരുകളിട്ട്
ഇവിടെയിങ്ങനെ അട വെച്ചിരിയ്ക്കുന്നത്..
( നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് :)....)

ഫസല്‍ / fazal said...

തനിച്ചു നിന്ന ചില്ലയുടെ
മെല്ലിച്ച വിരസതയ്ക്ക്
പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ
നിറയെ പൂക്കള്‍ വിരിഞ്ഞത്!

ആശംസകള്‍.

കുമാരന്‍ | kumaran said...

മനോഹരം.

അനൂപ്‌ കോതനല്ലൂര്‍ said...

വരികൾ ചെറുതെങ്കിലും വളരെ നന്നായിരിക്കുന്നു

പാവപ്പെട്ടവന്‍ said...

അത് കൊണ്ടാണോ ഈ കാറ്റിനു സൌരഭ്യം
കാറ്റുകള്‍ ഇനിയും പായ വിരിക്കട്ടെ
ആശംസകള്‍

nanda said...

വിരിഞ്ഞത് എങ്ങനെയുമാകട്ടെ, വേനലില്‍ ചിരിതൂകുമീ കണിക്കൊന്നപ്പൂക്കള്‍ ഞാനെടുക്കുന്നു

വികടശിരോമണി said...

കവിമനസ്സിനു മാത്രം പറയാനാകുന്നത്...

പി എ അനിഷ്, എളനാട് said...

ഇലകള്‍ ഈരിഴയില്‍ കോര്‍ത്ത കവിത
വിസ്മയിപ്പിക്കുന്ന ഭാവന, ഭാഷ
ആശംസകള്‍

Thallasseri said...

നല്ല കല്‍പന. ആശംസകള്‍.

Sureshkumar Punjhayil said...

Pachayile manjappookkal manoharam....!

Ashamsakal...!!!

PRADEEPSZ said...

നല്ല കവിത!!!

Anonymous said...

ithenthoru bhaavana!!!!
chirattayodum ammikkallinodum
niranja snehathode samsaarikkuna oraalkku maathram undaakuna bhaavana...

Anonymous said...
This comment has been removed by a blog administrator.
കിനാവ് said...

കൊഴിഞ്ഞുപോകാതിരിക്കട്ടെ

T.A.Sasi said...

ഭാവനയുടെ
ഒരു നുള്ള്
ഒരു പൂക്കവിത..

the man to walk with said...

ee kunju kavithayum puthiya postum valare ishtaayi

Steephen George said...

()