കാറ്റ് വിരിച്ച പായയില്‍ ഇല സൂര്യനോട് ഇണ ചേര്‍ന്നാവണം പച്ചയുണ്ടായത് അതായിരിയ്ക്കും, തനിച്ചു നിന്ന ചില്ലയുടെ മെല്ലിച്ച വിരസതയ്ക്ക് പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ നിറയെ പൂക്കള്‍ വിരിഞ്ഞത്!
ബോട്ടണിയ്ക്കും അല്ലാതെയും കിട്ടിയ മുട്ടകള്‍ മാത്രമാണ് ലേഖേ ഓരോ പേരുകളിട്ട് ഇവിടെയിങ്ങനെ അട വെച്ചിരിയ്ക്കുന്നത്.. ( നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് :)....)
28 comments:
നല്ല സങ്കല്പം
വസന്തം
കാറ്റ് വിരിച്ച പായയില്‍
ഇല സൂര്യനോട് ഇണ ചേര്‍ന്നാവണം
പച്ചയുണ്ടായത്,
.....അങ്ങിനെ ആണെങ്കില്‍ പൂ ഉണ്ടായതോ ?
ഇതെനിക്കങ്ങട്ട് ദഹിക്കുന്നില്ലല്ലോ ന്റെ സെറീന ....
ക്ഷമിക്കണേ ....
ഒരുലച്ചിലില്‍ ആ പൂക്കളും കാറ്റ് തട്ടിയെടുക്കാതെ നോക്കിക്കോ!
ഒന്നും മനസ്സിലായില്ലാാാാ.....ഇനിയിവിടെ നിന്നാല്‍ ഉള്ള വട്ട് മുഴുവട്ടാവും....ഞാന്‍ പോണൂ.....:):):):)
മുരടനക്കിക്കൊണ്ട്
ഒരു കുഞ്ഞ് വെയില് ചോദിക്കുന്നു,
ഏതൊരോര്മ്മയിലാണ്
മരമിപ്പോഴും പൂക്കുന്നത്
പൂവ് കാറ്റിനുള്ളതാണ്
:)
നല്ല കവിത
ബോട്ടണിക്ക് എത്ര മുട്ട കിട്ടിയിട്ടുണ്ട് :)
എന്നാലും വായിച്ചു തീരുമ്പോള്‍ കുറെ പൂക്കള്‍
ഒരുമിച്ച് വിരിയുന്നുണ്ട് മനസ്സില്‍.
പച്ചപിടിക്കാത്ത മരങളുടെ പൂക്കളത്രേ മഞ്ഞയാവുന്നത്
തീർച്ചയായും തർക്കമുണ്ട്. അതുകൊണ്ടു തന്നെ കമന്റു ചെയ്യുന്നതിനേക്കാൾ നല്ലതാണല്ലോ കമന്റു ചെയ്യുന്നതിനേക്കാൽ നല്ലതാണല്ലോ.
ബോട്ടണിയ്ക്കും അല്ലാതെയും കിട്ടിയ
മുട്ടകള്‍ മാത്രമാണ് ലേഖേ ഓരോ പേരുകളിട്ട്
ഇവിടെയിങ്ങനെ അട വെച്ചിരിയ്ക്കുന്നത്..
( നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് :)....)
തനിച്ചു നിന്ന ചില്ലയുടെ
മെല്ലിച്ച വിരസതയ്ക്ക്
പെട്ടെന്നൊരു പാട്ടോര്‍മ്മ വന്ന പോലെ
നിറയെ പൂക്കള്‍ വിരിഞ്ഞത്!
ആശംസകള്‍.
മനോഹരം.
വരികൾ ചെറുതെങ്കിലും വളരെ നന്നായിരിക്കുന്നു
അത് കൊണ്ടാണോ ഈ കാറ്റിനു സൌരഭ്യം
കാറ്റുകള്‍ ഇനിയും പായ വിരിക്കട്ടെ
ആശംസകള്‍
വിരിഞ്ഞത് എങ്ങനെയുമാകട്ടെ, വേനലില്‍ ചിരിതൂകുമീ കണിക്കൊന്നപ്പൂക്കള്‍ ഞാനെടുക്കുന്നു
കവിമനസ്സിനു മാത്രം പറയാനാകുന്നത്...
ഇലകള്‍ ഈരിഴയില്‍ കോര്‍ത്ത കവിത
വിസ്മയിപ്പിക്കുന്ന ഭാവന, ഭാഷ
ആശംസകള്‍
നല്ല കല്പന. ആശംസകള്‍.
Pachayile manjappookkal manoharam....!
Ashamsakal...!!!
നല്ല കവിത!!!
ithenthoru bhaavana!!!!
chirattayodum ammikkallinodum
niranja snehathode samsaarikkuna oraalkku maathram undaakuna bhaavana...
കൊഴിഞ്ഞുപോകാതിരിക്കട്ടെ
ഭാവനയുടെ
ഒരു നുള്ള്
ഒരു പൂക്കവിത..
ee kunju kavithayum puthiya postum valare ishtaayi
Post a Comment