പ്രാര്‍ത്ഥനയുടെ സൂചിക്കുഴയിലൂടെ നൂണ്ടു നൂണ്ട്
വെളുത്ത നൂലായി തീര്‍ന്നു ഹൃദയം.
ഒരു മിടിപ്പില്‍ നിന്നും ഒരു ജീവിതം
തുന്നിതരണേയെന്ന് രണ്ടു രാത്രികള്‍.
ഏകാന്തത കൊണ്ടു മടുത്ത ഏതോ ദൈവം,
ഒറ്റയ്ക്കായി പോവട്ടെയെന്നു കടലിനോടും
മരുഭൂമിയോടും അപ്പോള്‍ പറഞ്ഞു കൊണ്ടേയിരുന്നു
എഴുതിയവന് പോയ്ക്കഴിഞ്ഞാല് മാത്രം
വായിക്കാനാകുന്ന ലിപിയില്‍ വന്ന കത്തുകള്‍ക്ക്
മറുപടി എഴുതുകയായിരുന്നു ഞാനിതുവരെ
ഇനി മേല്‍ മിണ്ടുകയില്ലെന്നു പറഞ്ഞാല്‍
ഇനി ജീവനില്ലെന്നാണ് അര്‍ത്ഥമെന്നു അവനെഴുതുന്നു,
മറുപടിയില്‍ മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!
Subscribe to:
Post Comments (Atom)
14 comments:
എഴുതിയവന് പോയിക്കഴിഞ്ഞാല്‍ മാത്രം
വായിക്കാനാകുന്ന ലിപിയില്‍ വന്ന കത്തുകള്‍ക്ക്
അവന് മറഞ്ഞു ഇനി അവന്റെ ഓര്‍മ്മകള്‍ ദിവസങ്ങളില്‍ നേര്‍ത്ത് നേര്‍ത്ത് തീരും സ്വാഭാവികം മാത്രം
മറുപടിയില്‍ മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!
ഓര്‍മകളും
എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു. പക്ഷെ, ഇന്നലെ മുതല്‍ നിങ്ങളുടെ ഒരു വാക്കിന് വേണ്ടി ഞങ്ങള്‍ തിരയാത്ത ഇടങ്ങളില്ല. ഇന്നലെ അവന്റെ അനിയനെ കണ്ടു മടങ്ങുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. എല്ലാം ഒരു നിമിത്തം മാത്രം ...അവന് ഭാഗ്യവാനാണ് ..ഒരുപാടു നന്മകള് ഇവിടെ ഇട്ടേച്ചാണ് അവന് പോയത്. ലോകത്തുള്ള എല്ലാ പ്രാര്‍ത്ഥനകള്‍ ഏറ്റു വാങ്ങികൊണ്ടുള്ള ഒരു യാത്ര. അവന്റെ നിത്യ സ്മരണക്കായി ഇനി നമുക്ക് എന്ത് ചെയ്യാന്‍ ഉണ്ട് ബാക്കി എന്ന് ആലോചിച്ചുകൂടെ നമുക്ക്?
മതി.മതി ഇങ്ങനെ മരിച്ചത്... :(
അങ്ങനെ ഒന്നും പറയല്ലേ.. :(
ഇനിയും ദു:ഖഭാരത്തിലുരുകാതിരിക്കൂ സോദരീ...
ഇതൊക്കെ നാമൊക്കെ ഉണ്ടാവുന്നതിനു മുന്നേ കുറിക്കപ്പെട്ടതാണെന്നും.
നാമൊക്കെ അതിന്റെ താളത്തിനനുസരിച്ചു ചലിക്കുന്ന പാവകളാണെന്നും
മനസ്സിലാക്കുക.
(ഞാന്‍ ഒരു തീരുമാനമെടുത്തു)
നാഥനുള്ള പൊട്ടക്കലത്ത്തെ പിന്തുടരുകയായിരുന്നു കുറെ പേര് .
അനാഥമായ പൊട്ടക്കലത്തിനു പുറകെ ഈ ഞാനും .......
ജ്യോനവന്
ഒരില കൂടി കൊഴിയുന്നു
ഒടുവിലാരും ഓര്‍ക്കാപ്പുറത്ത്.
കവിതയുടെ വിത്ത് ഇവിടെ വളരും നിനക്കായ്.
മരണത്തിലേക്ക് കുതിക്കുന്ന വണ്ടിയില്‍ ടിക്കെറ്റെടുത്ത്
ഞങ്ങളും ഇരിക്കുന്നു നീയിറങ്ങിയ സ്റ്റോപ്പ് എത്തുന്നതും കാത്ത്.
Adaranjalikal...!! Prarthanakal...!
നിണ്റ്റെ തുറന്ന ഹൃദയം ഞങ്ങളുടെ കമണ്റ്റുകളെ മോഡറേറ്റ് ചെയ്തില്ല. ഇപ്പോള്‍ മാന്‍ഹോളിന് 350 കവിഞ്ഞു. കാണാന്‍ നീയില്ലെന്ന് മാത്രം....
വിട..സുഹൃത്തെ വിട..
അവൻ നമ്മളോട് വെറുതേ പറഞ്ഞതല്ലേ,മിണ്ടാതിരുന്നോളാംന്ന്.എന്നും അവൻ ഇനി മിണ്ടിക്കൊണ്ടേയിരിക്കും.
അടുത്ത തവണ വരുമ്പോൾ തീർച്ചയായും കാണണമെന്ന് അവൻ മെയിൽ ചെയ്തിരുന്നു.അവനെ ഞാൻ നാളെ കാണുന്നതോർക്കുമ്പോൾ മാത്രമാണ്....
...............ഇതു ഞാൻ വേറെ എവിടെ എഴുതാൻ:((
പൊട്ടക്കലത്തിന് പൊട്ടിയ കലമെന്ന് അര്‍ഥാന്തരം കുറിച്ചതാരാണ്, വേറെയാരുമാവന് തരമില്ല. ഹൃദയം തൊട്ടെഴുതുന്ന എഴുത്ത് തന്നെയായിരിക്കണം അര്‍ഥങ്ങളിലേക്ക് കയറിച്ചെല്ലുന്നത്.
ജ്യോനവനു ആദരാഞ്ജലികൾ !!
Post a Comment