ഹൃദയമെങ്ങനെ പറിച്ചെടുത്തു
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ?
കഥയുടെ പകുതിയില്‍
കുഞ്ഞു കൌതുകം കണ് വിടര്‍ത്തുന്നു.
ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്റെ കൌശലത്തില്‍
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..
കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്ക്കുമ്പോള്, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.
പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!
Subscribe to:
Post Comments (Atom)
43 comments:
ഞാനും വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.
അതെ വാക്കുകള്‍ക്കു മീതെ തുളുമ്പി പോകുന്നുണ്ട്...
മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.......
ഒരു തുമ്പപ്പൂകൊണ്ട് ഹൃദയം പറിച്ചെടുക്കാമല്ലേ
എതോ മുറിവുകളുടെ ആഴങ്ങളിലേക്ക്, നിശ്ശബ്ദതയിലേക്ക് വീണ്ടും വീണുപോകുന്നു..:(
മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്...............
...........................
............................
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!
:)
seri neeyenthaaningane sankatappetunnath മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
എനിക്കൊന്നും പറയാനില്ല. വരികള്‍ വല്ലാതിഷ്ടപ്പെട്ടു എന്ന് മാത്രം പറയുന്നു.
ഏതോ വേദനയുടെ നീര് ചുഴികള്‍ വരികളായ് പൊഴിഞ്ഞു കിടക്കുന്നു. തുമ്പ പൂ പോലുള്ളൊരാ കവിതയുടെ ഹൃദയം ഞാന്‍ തൊട്ടറിഞ്ഞു
നല്ല വരികള്‍
പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!
പറയാതെ വയ്യ..
ഈ വരികളില്‍ ഞാന്‍ കുടുങ്ങി കിടക്കുന്നു
ഇഷ്ടപ്പെട്ടു..വല്ലാതെ..
തുളുമ്പി..
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു! ശരിക്കും!
"ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.
പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!"
വിസ്മയിപ്പിക്കുന്നു, വീണ്ടും.. വീണ്ടും..
ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!
ഹൃദ്യം...
കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്ക്കുമ്പോള്, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്,
പക്ഷെ,.............
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല,
മരണത്തെക്കാള്‍ ആഴത്തില്‍,
മുറിവില്‍,
നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
-മോളേ നിനക്ക് ഉണ്ണിച്ചുണ്ടുകൾ കൊണ്ടുരുമ്മ!
വായിച്ചിരുന്നില്ല ഇത്.
ജീവിതപ്പെട്ടു പൊവുക എന്ന വാക്കു ഞാനെടുക്കുന്നു.
വരികള്‍ക്കിടയിലൂടെ തുളുമ്പി
വഴുതിപോകുന്നു....
അമ്മ പറയാതെ വിട്ടുപോയ വാക്കേതാവാം എന്ന് വിട്ടുപോയ വാക്കുകൾ എന്ന കവിതയിൽ ദേശമംഗലം രാമകൃഷ്ണൻ എഴുതുന്നുണ്ട്.
അതെ അമ്മ ഉള്ളിൽ നീറിപ്പിടിക്കുന്ന ജീവിതവും വാക്കുകളും ആരുടെയോ സന്തൊഷങ്ങൾക്ക് വേണ്ടി വിഴുങ്ങുന്നുണ്ടല്ലോ ഓരോ നിമിഷവും.
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്
എത്ര മനോഹരം ഈ വരികള്‍ ..
കുറേക്കാലത്തിനു ശേഷം സെറീനയുടെ കവിതകളോക്കെ വന്നു വായിച്ചു.എത്ര ഭംഗിയായാണ് എഴുതുന്നത്. Bloggers maathramE ഇതു കണ്ടെത്തിയിട്ടുള്ളു? കേരളം മുഴുവന്‍ കാണട്ടെ. പുസ്തകം വേഗം ഇറക്കൂ( അതോ പുറത്തു വന്നോ) . ഓജസ്സുറ്റ കവിതകള്‍ എല്ലാവര്ക്കും വായിക്കാന്‍ അവസരം കൊടുക്കു.
മുമ്പൊരു പാകപ്പെടല്‍, ഇപ്പോഴൊരു ജീവിതപ്പെടല്. പുതിയ അനുഭവങ്ങള്‍ പുതിയ കവിതയെ കണ്ടെത്തുന്നത് ഇങ്ങനെയൊക്കെയാണ്, അല്ലേ? . നല്ല കവിത.
ആദ്യമായാണ് ഇവിടെ
കവിത നന്നായിരിക്കുന്നു
"ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്..."
നന്നായിരിക്കുന്നു. വീണ്ടും വരാം..
കൊള്ളാം, നന്നായിട്ടുണ്ട്.
ഈ രചനക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.
valareyere ishtapetta ee blog il kurachu nalayi onnum ezhuthunnillallo ennu sankadam thonniyirunnu.
othiri santhosham. veendum blog il kavithakal idan thudangiyathil.
aashamsakal!
വയ്യ... ആ ജീവിതപ്പെടലിനു ശേഷം, തീരെ...
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്............കവിത
:)
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.
എനിക്കറിയില്ലായിരുന്നു ഇങ്ങനെ പറയാനാകുമെന്ന്..:(
nice :)
കവിത! ഞാനും തുളുമ്പിപ്പോയി.. ഇങ്ങനെ ജീവിതപ്പെട്ടുപോകുന്നതിന്റെ നീറ്റലിലും!
അകപ്പെട്ടു പോയതിനു ശേഷം ഇപ്പോള്‍ ജീവിതപ്പെട്ടു പോകുന്നു......ആഴത്തില്‍...
എവിടെ? :((
i am Dr. santosh alex,malayalam poet and multilingual translator. I am translating young malayalam poets to hindi and malayalam. I have included you inthe list of poets to be translated. Kindly send me ur email ID or call me
9441019419.
Dr. Santosh Alex
ഇഷ്ടായി ഈ വരികള്‍.
ഒരു വർഷത്തിന് ശേഷം ഞാൻ ഇവിടെ. ഈ കവിതയിൽ മനസ്സമർത്തി.“ഈയെഴുത്ത്” മാഗസിൻ എടുത്ത് മുന്നിൽ വെച്ച് അതിൽ എഴുതിയിരിക്കുന്നവരിലൂടെ ഒരു ഓട്ട പ്രതിക്ഷണം.“ഓർമയിലൊരു കണ്ണീർ ചുംബനം” എന്നൊന്ന് ഞാനും ആ മാഗസിനിൽ കുറിച്ചിട്ടുണ്ട്. ആശംസകൾ..........
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.
സ്നേഹം...
Post a Comment